Asia Cup | ഏഷ്യാ കപില്‍ ശ്രീലങ്കക്കെതിരായ സൂപര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്‍ഡ്യക്ക് 3 വികറ്റ് നഷ്ടം; രോഹിത് ശര്‍മയ്ക്ക് വീണ്ടും അര്‍ധ സെഞ്ചുറി
Sep 12, 2023, 16:55 IST
കൊളംബോ: (www.kvartha.com) ഏഷ്യാ കപില്‍ ശ്രീലങ്കക്കെതിരായ സൂപര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്‍ഡ്യക്ക് മൂന്ന് വികറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്‍ഡ്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടര്‍ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ഇന്‍ഡ്യ 26 ഓവറില്‍ മൂന്ന് വികറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. 48 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 53 റണ്‍സെടുത്ത രോഹിതിന്റെ സ്റ്റമ്പ് ദുനിത് വെല്ലാലഗെ തെറിപ്പിക്കുകയായിരുന്നു.
ഇന്‍ഡ്യയുടെ മൂന്ന് വികറ്റും വീഴ്ത്തിയത് വെല്ലാലഗെയാണ്. രോഹിത്-ഗില്‍ സഖ്യം ഒന്നാം വികറ്റില്‍ 80 റണ്‍സ് ചേര്‍ത്ത് മികച്ച അടിത്തറയിട്ട ഇന്‍ഡ്യന്‍ താരങ്ങളെ വെല്ലാലഗെ കറക്കി വീഴ്ത്തുകയായിരുന്നു. 11 റണ്‍സുമായ ഇഷാന്‍ കിഷനും ഏഴ് റണ്‍സുമായി കെ എല്‍ രാഹുലുമാണ് ക്രീസില്‍.
കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ തകപ്പന്‍ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി 12 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായി. താരത്തെ വെല്ലാലഗെയുടെ പന്തില്‍ ശനക പിടികൂടുകയായിരുന്നു. 25 പന്തില്‍ 19 റണ്‍സെടുത്ത ശുഭ്മാന്‍ ഗിലിനെ വെല്ലാലഗെ ബൗള്‍ഡാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്താനെതിരെ കൂറ്റന്‍ ജയം നേടിയ ഇന്‍ഡ്യന്‍ ടീം ഒരു മാറ്റവുമായണ് ഇറങ്ങിയത്. പേസര്‍ ഷാര്‍ദൂല്‍ ഠാക്കൂറിന് പകരം ആള്‍റൗന്‍ഡര്‍ അക്‌സര്‍ പട്ടേലിന് അവസരം നല്‍കി. അതേസമയം, ബംഗ്ലാദേശിനെ തോല്‍പിച്ച അതേ ടീമുമായാണ് ശ്രീലങ്ക ഇറങ്ങിയത്. കളിക്ക് മഴ ഭീഷണിയുണ്ട്. മഴ കളി മുടക്കിയാല്‍ റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ ഇരു ടീമുകളും പോയന്റ് പങ്കുവെക്കും.
ഇന്‍ഡ്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വികറ്റ് കീപര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ശ്രീലങ്ക: പതും നിസംഗ, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ശനക, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, മതീഷ പതിരാന.
ഇന്‍ഡ്യയുടെ മൂന്ന് വികറ്റും വീഴ്ത്തിയത് വെല്ലാലഗെയാണ്. രോഹിത്-ഗില്‍ സഖ്യം ഒന്നാം വികറ്റില്‍ 80 റണ്‍സ് ചേര്‍ത്ത് മികച്ച അടിത്തറയിട്ട ഇന്‍ഡ്യന്‍ താരങ്ങളെ വെല്ലാലഗെ കറക്കി വീഴ്ത്തുകയായിരുന്നു. 11 റണ്‍സുമായ ഇഷാന്‍ കിഷനും ഏഴ് റണ്‍സുമായി കെ എല്‍ രാഹുലുമാണ് ക്രീസില്‍.
കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ തകപ്പന്‍ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി 12 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായി. താരത്തെ വെല്ലാലഗെയുടെ പന്തില്‍ ശനക പിടികൂടുകയായിരുന്നു. 25 പന്തില്‍ 19 റണ്‍സെടുത്ത ശുഭ്മാന്‍ ഗിലിനെ വെല്ലാലഗെ ബൗള്‍ഡാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്താനെതിരെ കൂറ്റന്‍ ജയം നേടിയ ഇന്‍ഡ്യന്‍ ടീം ഒരു മാറ്റവുമായണ് ഇറങ്ങിയത്. പേസര്‍ ഷാര്‍ദൂല്‍ ഠാക്കൂറിന് പകരം ആള്‍റൗന്‍ഡര്‍ അക്‌സര്‍ പട്ടേലിന് അവസരം നല്‍കി. അതേസമയം, ബംഗ്ലാദേശിനെ തോല്‍പിച്ച അതേ ടീമുമായാണ് ശ്രീലങ്ക ഇറങ്ങിയത്. കളിക്ക് മഴ ഭീഷണിയുണ്ട്. മഴ കളി മുടക്കിയാല്‍ റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ ഇരു ടീമുകളും പോയന്റ് പങ്കുവെക്കും.
ശ്രീലങ്ക: പതും നിസംഗ, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ശനക, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, മതീഷ പതിരാന.
Keywords: Another half-century for Rohit; Kohli, Gill out, Columbo, News, Asia Cup, Another Half-Century, Rohit Sharma, Virad Kohli, Pakistan, Wicket, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.