ഒളിച്ചോടിയ യുവാവിനെ വെടിവെച്ചുകൊന്നു

 


മുള്‍ട്ടാന്‍: (www.kvartha.com 02.07.2016) പാക്കിസ്ഥാനില്‍ വീണ്ടും അഭിമാനക്കൊല. ഒളിച്ചോടിയ യുവാവിനെയാണ് അക്രമികള്‍ വെടിവെച്ചുകൊന്നത്. 24 വയസുള്ള ഇസ്മയില്‍ ഖാനാണ് കൊല്ലപ്പെട്ടത്

ഗ്രാമത്തിലൂടെ നടന്നുപോകുമ്പോഴായിരുന്നു ഇസ്മയിലിന് നേര്‍ക്ക് ആക്രമണമുണ്ടായത്. കഴിഞ്ഞയാഴ്ച ഇസ്മയില്‍ സബ മന്‍സൂര്‍ എന്ന യുവതിക്കൊപ്പം ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് ഗ്രാമസഭ പ്രതിനിധികള്‍ ഇരുവരുമായി ചര്‍ച്ച നടത്തുകയും ഈദിന് ശേഷം വിവാഹം ചെയ്തുകൊടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഈ ഉറപ്പില്‍ പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം മടങ്ങി. ഇതിന് ശേഷമായിരുന്നു ഇസ്മയിലിനെ വെടിവെച്ചുകൊന്നത്.

അതേസമയം സബ മന്‍സൂറിനെ കുറിച്ചും യാതൊരു വിവരവുമില്ലെന്ന് ഇസ്മയിലിന്റെ പിതാവ് പറയുന്നു. അവളും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പിതാവ് പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ഒളിച്ചോടിയ യുവാവിനെ വെടിവെച്ചുകൊന്നു

SUMMARY: Another man has been killed in Pakistan in a case of 'honour killing'. The man was shot dead allegedly by the relative of the girl he eloped with in Haripur, The Express Tribune reported.

Keywords: Man, Killed, Pakistan, Honour killing, Shot dead, Allegedly, Relative, Girl, Eloped, Haripur



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia