പ്രവാചക നിന്ദയ്ക്ക് പിന്നില്‍ നീലച്ചിത്ര സംവിധായകന്‍

 


പ്രവാചക നിന്ദയ്ക്ക് പിന്നില്‍ നീലച്ചിത്ര സംവിധായകന്‍
ലോസാഞ്ചലസ്: മുസ്ലീം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ വിവാദ ചിത്രത്തിന് പിന്നില്‍ അമേരിക്കയിലെ നീലച്ചിത്ര സംവിധായകന്‍. മീഡിയ ഫോര്‍ ക്രൈസ്റ്റ് എന്ന സംഘടനയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.  ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് എന്നാണ് ചിത്രത്തിന്റെ പേര്. ഇതിന്റെ 14 മിനിറ്റ് നീളമുളള വീഡിയോ ട്രെയ്‌ലര്‍ യൂട്യൂബില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

അലന്‍ റോബര്‍ട്ട്‌സ് എന്ന 65കാരനാണ് ചിത്രത്തിന്റെ സംവിധായകന്‍. മുസ്ലീം വിരുദ്ധവികാരം വളര്‍ത്തുക എന്നതാണ് സിനിമയുടെ ഉദ്ദേശ്യമെന്ന് കരുതപ്പെടുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ ലോകമെമ്പാടും അമേരിക്കയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഇസ് ലാമിനെതിരേയുള്ള കുരിശുയുദ്ധമാണിതെന്നാണ് അല്‍ക്വയ്ദ പ്രതികരിച്ചത്.

SUMMARY: The inflammatory anti-Islam film that has triggered rioting across the Muslim world was produced by a US religious group called Media for Christ and reportedly directed by a pornographer.

key words:  anti-Islam film ,  Muslim world , US religious group , Media for Christ, pornographer , Innocence of Muslims, Egyptian Copt ,fraudster , Alan Roberts, porn and hammy action, Young Lady Chatterley II, Karate Cop, website 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia