മിഷേല്‍ ഒബാമയെ 'മനുഷ്യകുരങ്ങ' എന്ന് ആക്ഷേപിച്ച് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
Nov 15, 2016, 14:09 IST
ന്യൂയോര്‍ക്ക്: (www.kvartha.com 15.11.2016) മിഷേല്‍ ഒബാമയെ മനുഷ്യകുരങ്ങ് എന്ന് ആക്ഷേപിച്ച് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ പമേല റാംസേ ടെയ്‌ലറാണ് മിഷേലിനെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതേസമയം ഇപ്പോഴത്തെ അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ സൗന്ദര്യത്തെ പുകഴ്ത്തിയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
'ആഢ്യത്വമുള്ള പ്രഥമ വനിതയെ കാണുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഹീല്‍ ചെരുപ്പിട്ട ആള്‍കുരങ്ങിനെ കണ്ടു മടുത്തു' എന്നാണ് പമേലിന്റെ പോസ്റ്റിന്റെ തുടക്കം. അതേസമയം പമേലിന്റെ പോസ്റ്റിനെ ക്ലേയിലെ മേയറായ ബെവര്‍ലി വെയ്‌ലിങ് പിന്തുണച്ചത് ഏറെ വിവാദമായിരിക്കയാണ്.
പോസ്റ്റിനംതിരെ പ്രതിഷേധം രൂക്ഷമായതോടെ പമേല ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുവരുടേയും രാജി ആവശ്യപ്പെട്ടു കൊണ്ട് ഓണ്‍ലൈനില്‍ തുടങ്ങിയ നിവേദനത്തില്‍ പതിനായിരക്കണക്കിനാളുകളാണ് ഒപ്പിട്ടത്.

Also Read:
റോഡരികില്‍ കണ്ടെത്തിയ അഞ്ച് വെള്ളി മൂങ്ങകളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
Keywords: 'Ape in heels': W.Va. officials under fire after comments about Michelle Obama, Facebook, Controversy, Criticism, Protesters, Resignation, Online, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.