iPhone | കാത്തിരിപ്പിന് വിരാമം; ആപ്പിൾ ഐഫോൺ 15 സീരീസ് പുറത്തിറക്കി; 48 എംപി കാമറ, ശക്തമായ ബാറ്ററി ലൈഫ്, ആദ്യമായി സി ടൈപ്പ് ചാർജിംഗ് പോർട്ട്; സവിശേഷതകളും വിലയും അറിയാം
Sep 13, 2023, 10:47 IST
ന്യൂഡെൽഹി: (www.kvartha.com) ഒടുവിൽ ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ 15 തത്സമയ പരിപാടിയിൽ അവതരിപ്പിച്ചു. ആപ്പിൾ സിഇഒ ആപ്പിൾ ഐഫോൺ 15 പ്രഖ്യാപിച്ചു. ഇതിന് 60 ഹെട്സ് റിഫ്രഷ് റേറ്റ്, നോച്ച് ഡിസ്പ്ലേ, ഐഫോൺ 14-ന്റെ ഇരട്ടി ബാറ്ററി ലൈഫ് എന്നിവയുണ്ട്. നാല് പുതിയ കളർ ഓപ്ഷനുകളും ഡൈനാമിക് ഐലൻഡുമായാണ് പുതിയ ഐഫോൺ 15 അവതരിപ്പിച്ചിരിക്കുന്നത്.
ഐഫോൺ 15 ന്റെ സവിശേഷതകൾ
28 എംഎം ഫോക്കൽ ലെങ്ത്, 12 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള 48 എംപി ക്യാമറയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറയുടെ പോർട്രെയിറ്റ് മോഡിനൊപ്പം നൈറ്റ് മോഡിലും ആപ്പിൾ ഇത്തവണ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രോസസറിനെക്കുറിച്ച് പറയുമ്പോൾ, ഐഫോൺ 15 ൽ കമ്പനി എ16 ബയോണിക് ചിപ്പാണുള്ളത്. ഇതിന് അഞ്ച് കോർ ജിപിയുവും ആറ് കോർ സിപിയുവുമുണ്ട്. ഫൈൻഡ് മൈ ഡിവൈസ്, നോയിസ് ക്യാൻസലേഷൻ ഫീച്ചർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൈൻഡ് മൈ വോയ്സ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.
വില
ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയുടെ വിലയും വെളിപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 15 799 ഡോളറിന് (79,900 രൂപ) ലഭ്യമാകും. അതേസമയം ഐഫോൺ 15 പ്ലസിന്റെ (89,900) വില 899 ഡോളറാണ്. ഇപ്പോൾ ഈ ഉപകരണം അമേരിക്കയിൽ മാത്രമേ ലഭ്യമാകൂ. ഇത്തവണ കമ്പനി അടിസ്ഥാന വേരിയന്റിൽ നിന്ന് നോച്ച് ഒഴിവാക്കി ഡൈനാമിക് ഐലൻഡ് ഫീച്ചർ നൽകിയിട്ടുണ്ട്. നോച്ചിന് പകരം പഞ്ച് ഹോൾ കട്ടൗട്ടാണ് കാണാൻ കഴിയുക.
ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്
ഐഫോൺ 15, 15 പ്ലസ് എന്നിവയ്ക്ക് പുറമെ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയും ആപ്പിളിന്റെ 'വണ്ടർലസ്റ്റ്' ഇവന്റിൽ അവതരിപ്പിച്ചു. എ17 ബയോണിക് പ്രൊസസറാണ് ഇവയിൽ നൽകിയിരിക്കുന്നത്. ഒരു പ്രത്യേക കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷൻ ബട്ടൺ ഇവയിൽ നൽകിയിരിക്കുന്നു. ആപ്പിൾ വാച്ച് അൾട്രായിലും സമാനമായ ഒരു ബട്ടൺ കാണാം. ആൻഡ്രോയിഡ് പോലെ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഈ ഫോണുകളിൽ ഉണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. രണ്ട് ഫോണുകളും യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. 48എംപി പ്രൈമറി ക്യാമറയും ഇവയിലുണ്ട്.
ഐഫോൺ 15 പ്രോയുടെ അടിസ്ഥാന 128 ജിബി വേരിയന്റിന്റെ വില 1,34,900 രൂപയായി നിലനിർത്തി. ഐഫോൺ 15 പ്രോ മാക്സിന്റെ 256 ജിബി വേരിയന്റ് 1,59,900 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് വാങ്ങാനാകും. സെപ്തംബർ 15 മുതൽ പ്രീ-ബുക്കിംഗ് ആരംഭിക്കും, സെപ്റ്റംബർ 22 മുതൽ വിൽപന ആരംഭിക്കും.
നോയ്സ് ക്യാൻസലേഷനും എസ്ഒഎസ് ഫീച്ചറും
ഇത്തവണ ആപ്പിൾ അതിന്റെ ഉപയോക്താക്കളെ വളരെയധികം ശ്രദ്ധിച്ചു. ഇത്തവണ നോയ്സ് ക്യാൻസലേഷൻ ഫീച്ചർ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ ഐഫോൺ 15 സീരീസിൽ കമ്പനി എസ്ഒഎസും സാറ്റലൈറ്റ് കോളിംഗ് ഫീച്ചറും നൽകിയിട്ടുണ്ട്. കൂടാതെ റോഡ് സൈറ്റ് അസിസ്റ്റന്റ് ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് ഉപഗ്രഹ കണക്റ്റിവിറ്റി വഴി സന്ദേശങ്ങൾ അയക്കാൻ കഴിയും. രണ്ട് വർഷത്തേക്ക് സാറ്റലൈറ്റ് ഫീച്ചറുകൾ സൗജന്യമായി തുടരുമെന്ന് കമ്പനി അറിയിച്ചു.
യുഎസ്ബി ടൈപ്പ്-സി
ഇത്തവണ പുതിയ ഐഫോൺ 15 സീരീസിൽ, ഉപയോക്താക്കൾക്ക് ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടിന്റെ പിന്തുണ ലഭിക്കും. അതായത് ഫോണിൽ നിന്ന് ലൈറ്റ്നിംഗ് പോർട്ട് നീക്കം ചെയ്തു. ഈ പോർട്ട് ഇപ്പോൾ മിക്ക പുതിയ ആൻഡ്രോയിഡുകളിലും കാണപ്പെടുന്നു.
വാച്ച് സീരീസ് 9ഉം പുറത്തിറക്കി
15 സീരീസിനൊപ്പം ആപ്പിൾ പുതിയ ആപ്പിൾ വാച്ച് സീരീസ് ഒമ്പതും പുറത്തിറക്കി. ഈ വാച്ചിൽ പുതിയ ചിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, പ്രത്യേക ഡബിൾ ടാപ്പ് ഫീച്ചറും ഇതിൽ നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച്, ഫോട്ടോകൾ ക്ലിക്ക് ചെയ്യുക, കോളുകൾ സ്വീകരിക്കുക തുടങ്ങിയ ജോലികൾ രണ്ട് വിരലുകൾ കൊണ്ട് മാത്രം ചെയ്യാം. പുതിയ വാച്ചിന്റെ വില 399 ഡോളറാണ്, അതായത് ഏകദേശം 30,064 രൂപ. കൂടാതെ, ആപ്പിൾ വാച്ച് അൾട്രയിലേക്കുള്ള അപ്ഗ്രേഡായി വാച്ച് അൾട്രാ 2വും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.