Apple Lays Off | ഞെട്ടിച്ച് കൂട്ടപിരിച്ചുവിടൽ: 600-ലധികം ആപ്പിൾ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു!

 


കാലിഫോർണിയ: (KVARTHA) 2024ഉം ജീവനക്കാർക്ക് ആശ്വാസകരമല്ല. ഈ വർഷം ഇതുവരെ, പല പ്രശസ്ത കമ്പനികളും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ട്. ഇപ്പോഴിതാ ടെക് ഭീമനും ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നുമായ ആപ്പിളും അതേപാതയിലാണ്. ആപ്പിൾ ഏറ്റവും ഒടുവിലായി 600-ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്.

Apple Lays Off | ഞെട്ടിച്ച് കൂട്ടപിരിച്ചുവിടൽ: 600-ലധികം ആപ്പിൾ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു!

ആപ്പിൾ പുതിയ പിരിച്ചുവിടലുകൾ സ്ഥിരീകരിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കാലിഫോർണിയ എംപ്ലോയ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിന് സമർപ്പിച്ച ഫയലിംഗിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കാർ, സ്മാർട്ട് വാച്ച് പദ്ധതികൾ അടച്ചുപൂട്ടിയതിനാലാണ് കമ്പനി പിരിച്ചുവിടൽ തീരുമാനം എടുത്തത്.

സാങ്കേതിക വ്യവസായത്തിൽ മാത്രമല്ല, മൊത്തത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ആപ്പിളിന്റെ പിരിച്ചുവിടൽ തീരുമാനം ലോകത്തെ തന്നെ പിടിച്ചുകുലുക്കിയിട്ടുണ്ട്. പിരിച്ചുവിടൽ റിപോർട്ടുകൾ പുറത്തുവന്നതോടെ വ്യാഴാഴ്ച അമേരിക്കൻ വിപണിയിൽ ആപ്പിളിൻ്റെ ഓഹരികൾ 0.49 ശതമാനം ഇടിഞ്ഞ് 168.82 ഡോളറിലെത്തി.

കാലിഫോർണിയയിലെ കുപെർട്ടിനോയിലാണ് ആപ്പിളിൻ്റെ ആസ്ഥാനം. ഇവിടത്തെ നിയമപ്രകാരം കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെക്കുറിച്ച് അധികൃതർക്ക് വിവരങ്ങൾ അറിയിക്കേണ്ടതുണ്ട്. കമ്പനിയുടെ ഫയലിംഗ് അനുസരിച്ച്, പിരിച്ചുവിട്ടവരിൽ 87 പേർ ആപ്പിളിൻ്റെ രഹസ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവരായിരുന്നു. ഈ വർഷം ആദ്യം, കാർ പദ്ധതിയിൽ നിന്ന് ആപ്പിൾ പിന്മാറാൻ തീരുമാനിച്ചതായി വിവരം പുറത്തുവന്നിരുന്നു.

Keywords: News, World, Apple, Lays Off, Report, Job, Company, Employment Development Department, Project, Apple lays off over 600 employees amid closure of car project, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia