Apple | ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: ഐക്ലൗഡിലെ ഫോട്ടോകളും മറ്റും കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുകളുമായി ആപ്പിള്‍

 


വാഷിംഗ്ടണ്‍: (www.kvartha.com) ഐഫോണ്‍ ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ആപ്പിള്‍ പുതിയ അപ്ഡേറ്റുകള്‍ പുറത്തിറക്കുന്നു. ഐക്ലൗഡ് (iCloud) സേവനത്തില്‍ സേവ് ചെയ്യുന്ന ഫോട്ടോകളും കുറിപ്പുകളും കൂടുതല്‍ ശക്തമായി ലോക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു. പുതിയ ഉപകരണത്തില്‍ നിന്ന് ലോഗിന്‍ ചെയ്യുമ്പോള്‍ ഫിസിക്കല്‍ സെക്യൂരിറ്റി കീ ആവശ്യമാണ്.
                
Apple | ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: ഐക്ലൗഡിലെ ഫോട്ടോകളും മറ്റും കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുകളുമായി ആപ്പിള്‍

ആപ്പിളിന്റെ iMessage ചാറ്റ് പ്രോഗ്രാമിനായുള്ള മറ്റൊരു സുരക്ഷാ നടപടിക്കൊപ്പം വരാനിരിക്കുന്ന പുതിയ ഫീച്ചറുകള്‍ പ്രത്യേകിച്ചും സെലിബ്രിറ്റികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്ന വ്യക്തികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനാണ്. ഐക്ലൗഡ് സെര്‍വറുകളിലേക്കോ iMessage എക്സ്ചേഞ്ചുകളിലേക്കോ കടന്നുകയറിയതായി അറിയില്ലെങ്കിലും, ഹാക്കിംഗ് ശ്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഫോണ്‍ അധികൃതര്‍ പറയുന്നു.

ആപ്പിളിന്റെ അഭിപ്രായത്തില്‍, ഐക്ലൗഡ് നിലവില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് 14 സെന്‍സിറ്റീവ് ഡാറ്റ വിഭാഗങ്ങളെ സംരക്ഷിക്കുന്നു. യുഎസ് ഉപയോക്താക്കള്‍ക്ക് വര്‍ഷാവസാനത്തോടെ ഈ ഐക്ലൗഡ് ഫീച്ചര്‍ ഉപയോഗിക്കാനാവും. പാസ്വേഡ് മറന്നുപോയാല്‍ ഫോട്ടോകള്‍, കുറിപ്പുകള്‍, വോയ്സ് മെമ്മോകള്‍, മറ്റ് 20-ഓളം ഡാറ്റ എന്നിവ വീണ്ടെടുക്കാനാകില്ല. അടുത്ത വര്‍ഷം ഇത് ആഗോളതലത്തില്‍ വ്യാപിപ്പിക്കും.

Keywords:  Latest-News, World, America, Top-Headlines, Apple, Smart Phone, Mobile Phone, Technology, Apple To Allow Users Lock Down Photos, Notes On iCloud More Efficiently.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia