ഏപ്രിൽ 22: ലോക ഭൗമദിനം - ഭൂമിയുടെ സംരക്ഷണത്തിനായി ഒരുമിക്കാം; കാലാവസ്ഥാ മാറ്റത്തിന് തടയിടാം

 
 Children holding Earth Day banners at a Kerala awareness event
 Children holding Earth Day banners at a Kerala awareness event

Representational Image Generated by Meta AI

● 1970 ൽ അമേരിക്കയിലാണ് ഭൗമദിനം ആദ്യമായി ആചരിച്ചത്.
● യുനെസ്കോയുടെ അംഗീകാരത്തോടെ ലോകം ശ്രദ്ധിക്കുന്ന ദിനം.
● അമിതമായ പ്ലാസ്റ്റിക് ഉപയോഗം വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു.
● ഹരിത കേരളം പദ്ധതി ഒരു മാതൃകാപരമായ ചുവടുവയ്പ്പാണ്.

ഭാമനാവത്ത്

കൊച്ചി: (KVARTHA) ഏപ്രിൽ 22 ലോകമെമ്പാടും ഭൗമദിനമായി ആചരിക്കുന്നു. ഉത്തരാർദ്ധഗോളത്തിൽ വസന്തവും ദക്ഷിണാർദ്ധഗോളത്തിൽ ശരത്കാലവും ആരംഭിക്കുന്ന ഈ ദിനം ഭൂമിയുടെ പ്രാധാന്യം ഓർമ്മിപ്പിക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കാനുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 1970 ൽ അമേരിക്കയിൽ ആരംഭിച്ച ഈ ദിനാചരണം പിന്നീട് യുനെസ്കോയുടെ അംഗീകാരത്തോടെ ലോകമെമ്പാടും ശ്രദ്ധേയമായി.

അമേരിക്കൻ പരിസ്ഥിതി പ്രവർത്തകനായ ഡെന്നിസ് ഹയ്ഡും സെനറ്റർ ഗെയിലോഡ് നെൽസണുമാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. 1969 ൽ ഹയ്ഡ് യുനെസ്കോയിൽ ഇതിൻ്റെ പ്രാധാന്യം അവതരിപ്പിക്കുകയും യുനെസ്കോ അത് അംഗീകരിക്കുകയും ചെയ്തതോടെ 1970 ൽ ആദ്യത്തെ ഭൗമദിനം ആചരിക്കപ്പെട്ടു.

 Children holding Earth Day banners at a Kerala awareness event

വർധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാൽ ഭൂമിയുടെ നിലനിൽപ്പ് പോലും അപകടത്തിലായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തി ഭൂമിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ലോകം കല്ലണയിൽ നിന്ന് ആറ്റം ബോംബിലേക്ക് വളർന്നപ്പോൾ, വികസനം അതിൻ്റെ പരമോന്നതയിലെത്തി നിൽക്കുമ്പോഴും പ്രകൃതിവിഭവങ്ങൾ അതിവേഗം നശിക്കുകയും മലിനീകരണ ഭീഷണി നേരിടുകയും ചെയ്യുന്നു. മനുഷ്യർ, പക്ഷികൾ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവയുടെയെല്ലാം നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്നു. വനങ്ങളും പുഴകളും തണ്ണീർത്തടങ്ങളും ജലസ്രോതസ്സുകളുമെല്ലാം അപ്രത്യക്ഷമാകുകയാണ്. ഭൂമിക്ക് താങ്ങാൻ കഴിയാത്ത ചൂട് അനുഭവപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ദൈനംദിന ജീവിതത്തെപ്പോലും സങ്കീർണ്ണമാക്കുന്നു.

അപ്രതീക്ഷിതമായ താപനിലയും മഴയുടെ രീതികളിലെ മാറ്റവും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. മഴ ലഭിക്കേണ്ട സ്ഥലങ്ങളിൽ വരൾച്ചയും മരുഭൂമികളിൽ അപ്രതീക്ഷിതമായ മഴയുമുണ്ടാകുന്നു. ഉഷ്ണതരംഗവും സൂര്യതാപവും വർധിച്ചുവരുന്നു.

തെറ്റായ സമയത്തുള്ള മഴ കാർഷിക മേഖലയെ തകിടം മറിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. ഖര, ദ്രവ മാലിന്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു. അമിതമായ പ്ലാസ്റ്റിക് ഉപയോഗം സമൂഹത്തിൽ വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. കടൽ ജീവികളും തെരുവുനായ്ക്കളും പ്ലാസ്റ്റിക് കഴിക്കുന്നതിൻ്റെ ദയനീയ ചിത്രങ്ങൾ നമ്മെ വേദനിപ്പിക്കുന്നു. പ്ലാസ്റ്റിക് മണ്ണിൽ ലയിക്കാത്തതുകൊണ്ട് ഭൂമിയിലേക്കുള്ള മഴവെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുകയും ചെടികളുടെ വളർച്ചയ്ക്ക് തടസ്സമുണ്ടാകുകയും ചെയ്യുന്നു.

ഈ ഗുരുതരമായ സാഹചര്യത്തിൽ, നമുക്കെല്ലാവർക്കും ഒരേയൊരു ഭൂമിയെ സംരക്ഷിക്കാൻ ഒരുമിച്ച് കൈകോർക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ മേഖലയിലും പരിസ്ഥിതി സൗഹൃദപരമായ രീതികൾ പിന്തുടർന്നില്ലെങ്കിൽ, വിഭവങ്ങൾ കുറയുകയും ആവശ്യങ്ങൾ കൂടുകയും ചെയ്യുന്ന ഈ അവസ്ഥയിൽ ഭൂമി നിസ്സഹായമാകും. 

ആ ഭൂമിയെ സംരക്ഷിക്കേണ്ടത് അതിനെ ഉപയോഗിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. കേരള സർക്കാർ നടപ്പിലാക്കിയ ഹരിത കേരളം പദ്ധതി ഈ ദിശയിലുള്ള ഒരു മാതൃകാപരമായ ചുവടുവയ്പ്പാണ്. അതിനുവേണ്ടി പ്രവർത്തിക്കുന്ന ഹരിത സേന വളണ്ടിയർമാരുടെ സേവനം അഭിനന്ദനാർഹമാണ്.

ഈ ഭൗമദിനത്തിൽ, വരും തലമുറയ്ക്കായി നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.

Summary: April 22 is observed as Earth Day globally to highlight the importance of the planet and the need for environmental protection. The day, initiated in the US in 1970 and later recognized by UNESCO, reminds everyone of their duty to protect the Earth from increasing environmental issues and climate change.

#EarthDay #ClimateAction #Environment #SaveEarth #GlobalAwareness #Sustainability

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia