Party Day | ആഘോഷിക്കാം! ഏപ്രിൽ 3 ലോക പാർട്ടി ദിനം

 


ന്യൂഡെൽഹി: (KVARTHA) ഏപ്രിൽ മൂന്ന്, ലോക പാർട്ടി ദിനമാണ്. കൂട്ടായ്മ, സന്തോഷം, സമാധാനം എന്നിവ ആഘോഷിക്കുന്ന അനൗദ്യോഗിക ആഘോഷമാണിത്. ഇന്നത്തെ തലമുറ എല്ലാത്തിനും പാർട്ടി നടത്താൻ ഇഷ്ടപ്പെടുന്നവരാണ്. ജീവിതം ആഘോഷിക്കാനുള്ളതാണ് എന്നതാണ് കാഴ്ചപ്പാട്. ഇഷ്ടപ്പെട്ട ആളുകളുമായി പാർട്ടി നടത്തി ആഘോഷിക്കാൻ ആഗ്രഹിക്കാത്ത ആളുകൾ കുറവായിരിക്കും.

Party Day | ആഘോഷിക്കാം! ഏപ്രിൽ 3 ലോക പാർട്ടി ദിനം

ഒരു സയൻസ് ഫിക്‌ഷൻ നോവലിൽ നിന്നാണ് ലോക പാർട്ടി ദിനത്തിന്റെ പ്രചോദനം. വന്ന ബോന്റ എഴുതിയ 'ഫ്ലൈറ്റ്: എ ക്വാണ്ടം ഫിക്‌ഷൻ നോവൽ' എന്ന പുസ്തകത്തിൽ, ഏപ്രിൽ മൂന്നിന് ലോകമെമ്പാടും ആഘോഷങ്ങൾ നടക്കുന്നതോടെയാണ് കഥ അവസാനിക്കുന്നത്. ഈ ആശയം വായനക്കാരെ വല്ലാതെ ആകർഷിച്ചു. 1996 ൽ ആദ്യത്തെ ലോക പാർട്ടി ദിനം ആഘോഷിച്ചതോടെ ഈ ആശയം ജീവൻ വെച്ചു.

പാർട്ടി ദിനത്തിൽ വിവിധ ഇനം ഗെയിമുകൾ, സംഗീതം, പാനീയങ്ങൾ, ഭക്ഷണം, മറ്റ് ആഘോഷങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നുണ്ട്. നമുക്ക് ജന്മദിന പാർട്ടികളും വിവാഹ പാർട്ടികളും ഉണ്ട്. വാർഷിക ആഘോഷങ്ങൾ, ഫ്രണ്ട്സ് പാർട്ടികൾ, കപ്പിൾസ് പാർട്ടികൾ അങ്ങനെ എന്തിന് ജനിച്ചത് മുതൽ ജീവിച്ചു മരിക്കുവോളം നടത്തുന്ന പാർട്ടികൾ പലതുമുണ്ട്. എല്ലാം നമുക്ക് സന്തോഷമാണ് നൽകുന്നതും. ഒത്തൊരുമയുടെ അടയാളം കുടിയാണ് പാർട്ടി.

പാർട്ടി ദിനത്തിന്റെ പ്രത്യേകത ഇത് ഒരു മതത്തെയോ രാഷ്ട്രീയത്തെയോ നിറത്തെയോ സമുദായത്തെയോ ജാതിയെയോ ഒന്നും കേന്ദ്രീകരിച്ചല്ല. എല്ലാവർക്കും ആഘോഷിക്കാൻ കഴിയുന്നത് ആയിരിക്കണം പാർട്ടി ലോക പാർട്ടി ദിനം വിവിധ പശ്ചാത്തലങ്ങളിൽ നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരിക മാത്രമല്ല, അത് പുറംലോകത്തെയും അന്തർമുഖരെയും ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുന്നു.

തിരക്ക് പിടിച്ച ജീവിതത്തിൽ ടെൻഷനും സമ്മർദവും കാരണം ഉറങ്ങാൻ പോലും കഴിയാതെ മാനസിക പ്രയാസത്തിലാണ് കൂടുതൽ പേരും. എന്നാൽ ഇടയ്ക്കൊരു പാർട്ടിയിൽ പങ്കുചേരുന്നത് കൊണ്ട് അത്തരം മനോവിഷമങ്ങൾക്ക് സമാധാനം ലഭിക്കുകയും സന്തോഷിക്കുകയും ചെയ്യാൻ സഹായിക്കും. കേവലം ആഘോഷിക്കുക എന്നതിലുപരിയായി ലോക പാർട്ടി ദിനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ഒരുമിച്ചു കൂട്ടി സമാധാനം, പരസ്പര ധാരണ, മനുഷ്യത്വത്തിന്റെ ആനന്ദം എന്നിവ ആഘോഷിക്കുക എന്നതാണ് ലക്ഷ്യം.

Keywords: News, National, New Delhi, World Party Day, Special Days, Tension, People, Game, Music, Food, Festival,  April 3: World Party Day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia