റാമല്ല : പാലസ്തീന്‍ നേതാവായിരുന്ന യാസിര്‍ അറഫാത്ത് കൊല്ലപ്പെട്ടതോ അതോ മരിച്ചതോ? ഇതുവരെ ഉത്തരം കിട്ടാതെ സംശയത്തിന്റെ മുനയിലായിരുന്ന ചോദ്യത്തിന് അറഫാത്ത് ഫൗണ്ടേഷന്‍ മറുപടി നല്‍കുന്നു. വിഷബാധയേറ്റാണ് യാസിര്‍ അറാഫത്ത് കൊല്ലപ്പെട്ടതെന്ന് അറഫാത്ത് ഫൗണ്ടേഷന്‍ വ്യക്തമാക്കി. അറഫാത്തിന്റെ മരണം വിഷബാധയേറ്റാണെന്നും ഇതിന് പിന്നില്‍ ഇസ്രായേലിന് പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ സുഹ ആരോപിച്ചിരുന്നു. എന്നാല്‍, ഇതിനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘം നേരത്തേ പറഞ്ഞിരുന്നത്.
റേഡിയം അടങ്ങിയിട്ടുള്ള പൊളോണിയം വിഷാംശം അറഫാത്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫ്രഞ്ച് മജിസ്‌ട്രേറ്റ് സംഘം വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഫൗണ്ടേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അറഫാത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളില്‍ ഉയര്‍ന്ന തോതില്‍ പൊളോണിയം കണ്ടെത്തിയതായി സ്വിസ് വിദഗ്ധന്‍ വെളിപ്പെടുത്തിയത് അല്‍ജസീറ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2004 നവംബര്‍ 11ന് പാരിസിലെ ഫ്രഞ്ച് സൈനിക ആശുപത്രിയില്‍ മരിച്ച അറഫാത്തിന്റെ മൃതദേഹം വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലാണ് ഖബറടക്കിയത്. വിഷബാധയേറ്റാണോ മരണം നടന്നതെന്ന് കണ്ടെത്താനായി അറഫാത്തിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസും സുഹയും സമ്മതം നല്‍കിയിരുന്നു. എന്നാല്‍, അന്താരാഷ്ര്ട നിരീക്ഷകരുടെ സാന്നിധ്യത്തിലുള്ള പോസ്റ്റുമോര്‍ട്ടത്തിന് മാത്രമേ തങ്ങള്‍ സമ്മതം നല്‍കുകയുള്ളൂവെന്ന് അറഫാത്ത് ഫൗണ്ടേഷന്‍ വ്യക്തമാക്കി. അറഫാത്തിന്റെ മരുമകന്‍ നാസര്‍ അല്‍ ഖിദ്വയുടെ നേതൃത്വത്തിലാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്
SUMMARY: The Yasser Arafat Foundation on Sunday there was “no need” for more proof the Palestinian leader was poisoned in what appeared to be a stance against French plans to exhume his body.
key words: The Yasser Arafat Foundation, Yasser Arafat , Palestinian leader , French plans, exhume his body, Yasser Arafat died, news agency, AFP , French magistrates, West Bank, radioactive substance, polonium, forensic officers , Arafat’s widow ,Suha, international committee, French military hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.