Asian Games | ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര നേട്ടവുമായി ഇന്‍ഡ്യ; അമ്പെയ്ത്തില്‍ സ്വര്‍ണം നേടി ഓജസും ജ്യോതിയും

 


ഹാങ്‌ചോ: (KVARTHA) ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര കുറിച്ച് ഇന്‍ഡ്യ. അമ്പെയ്ത്ത് കോംപൗണ്ട് മിക്‌സഡ് ടീം ഇനത്തില്‍ ജ്യോതി വെന്നം, ഓജസ് ദിയോതേല്‍ എന്നിവര്‍ സ്വര്‍ണം നേടി. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്‍ഡ്യയ്ക്ക് 16ാം സ്വര്‍ണമാണ് ലഭിച്ചത്. ദക്ഷിണ കൊറിയന്‍ സഖ്യത്തെ ഫൈനലില്‍ 159158നാണ് ഇന്‍ഡ്യന്‍ സഖ്യം തോല്‍പിച്ചത്.

26 വെള്ളിയും 29 വെങ്കലവും ഉള്‍പെടെ ആകെ 71 മെഡല്‍ നേട്ടം ഇന്‍ഡ്യ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്‍ഡ്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2018-ല്‍ ജകാര്‍തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്‍ഡ്യ 70 മെഡലുകള്‍ നേടിയിരുന്നു.

ഒരു സ്വര്‍ണ മെഡല്‍ കൂടി നേടിയാല്‍ ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണക്കൊയ്ത്ത് എന്ന നേട്ടവും ഇന്‍ഡ്യയ്ക്ക് സ്വന്തമാകും. ജകാര്‍തയില്‍ നേടിയ 16 സ്വര്‍ണമാണ് ഇന്‍ഡ്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സുവര്‍ണനേട്ടം. മെഡല്‍ പട്ടികയില്‍ ഇന്‍ഡ്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാമത്.

പുരുഷ സിംഗിള്‍സ് ബാഡ്മിന്റനില്‍ മലയാളി താരം എച് എസ് പ്രണോയ് ക്വാര്‍ടറില്‍ കടന്നു. കസഖ്സ്ഥാന്‍ താരത്തിനെതിരെ 2112, 2113 എന്ന സ്‌കോറിനായിരുന്നു പ്രണോയുടെ മുന്നേറ്റം. വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവും ക്വാര്‍ടറിലെത്തി.

ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനം ഇന്‍ഡ്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തേ 35 കിലോമീറ്റര്‍ നടത്തത്തില്‍ ടീം ഇനത്തില്‍ ഇന്‍ഡ്യ വെങ്കലം നേടിയിരുന്നു. രാം ബാബു - മഞ്ജു റാണി സഖ്യമാണ് ഇന്‍ഡ്യയ്ക്കായി മെഡല്‍ നേടിയത്.

Asian Games | ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര നേട്ടവുമായി ഇന്‍ഡ്യ; അമ്പെയ്ത്തില്‍ സ്വര്‍ണം നേടി ഓജസും ജ്യോതിയും




Keywords: News, World, World-News, Sports-News, Asian Games 2023, Jyothi-Ojas Pair, Wins, Compound Mixed Team, Gold, Dipika-Harinder Pair, Mixed Doubles Final, Anahat-Abhay, Bronze, China, Medal, Asian Games 2023: Jyothi-Ojas pair wins compound mixed team gold; Dipika-Harinder pair reaches mixed doubles final, Anahat-Abhay duo bags bronze.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia