Asian Games | ഏഷ്യന്‍ ഗെയിംസ്: പുരുഷന്മാരുടെ 400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം
Oct 4, 2023, 18:28 IST
ഹാങ്ചൗ: (KVARTHA) ഏഷ്യന്‍ ഗെയിംസില്‍ 4 X 400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം നേടി. 3:01.58 മിനിറ്റിലാണ് ഇന്ത്യന്‍ ടീം ഓട്ടം പൂര്‍ത്തിയാക്കി അഭിമാന നേട്ടം കൈവരിച്ചത്. മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് സഖ്യമാണ് സ്വര്‍ണം നേടിയത്.
ഖത്തർ, ജപ്പാൻ, ഇറാഖ് എന്നിവരെ മറികടന്ന് ഹീറ്റ് 1 ന്റെ ഏറ്റവും വേഗതയേറിയ സമയം 3:03.81 മിനിറ്റ് കുറിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.
അതേസമയം 400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ വനിതാ ടീം വെള്ളി മെഡൽ കരസ്ഥമാക്കി. കഴിഞ്ഞ ആറ് തവണയായി ഇന്ത്യ ഈ ഇനത്തിൽ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍, ഇത്തവണ ഇന്ത്യക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വിത്യ രാംരാജ്, ഐശ്വര്യ മിശ്ര, പ്രാചി, ശുഭ വെങ്കിടേശന്‍ ജോഡികളാണ് വെള്ളി മെഡല്‍ നേടിയത്.
ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടി. നീരജ് ചോപ്ര സ്വര്‍ണവും കിഷോര്‍ ജെന വെള്ളിയും നേടി. ഇതാദ്യമായാണ് ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടുന്നത്. ആകെ മെഡല്‍ നേട്ടത്തില്‍ ഇത്തവണ ഇന്ത്യ റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്. ഇതുവരെ 18 സ്വർണവും 31 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 81 മെഡലുകളാണ് ഇന്ത്യ നേടിയത്.

Keywords: Asian Games 2023, Asian Games, Sports, Sports News, Malayalam News, Asian Games: India wins gold in men's 4x400m relay.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.