കറാചിയില്‍ പാചകവാതക പൈപ് ലൈനില്‍ വന്‍സ്‌ഫോടനം; 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

 



കറാചി: (www.kvartha.com 18.12.2021) പാകിസ്താന്റെ തുറമുഖ നഗരമായ കറാചിയില്‍ പാചകവാതക പൈപ് ലൈനില്‍ വന്‍സ്‌ഫോടനം. ശനിയാഴ്ചയുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചതായി റിപോര്‍ട്. ഷേര്‍ഷാ മേഖലയിലെ ഒരു ബാങ്ക് കെട്ടിടത്തിലാണ് ഉച്ചകഴിഞ്ഞ് പൊട്ടിത്തെറി ഉണ്ടായത്.

കറാചിയില്‍ പാചകവാതക പൈപ് ലൈനില്‍ വന്‍സ്‌ഫോടനം; 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്


സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍, കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും പൊട്ടിത്തെറിച്ച് ചിതറി കിടക്കുന്നത് കാണാം. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കും മോടോര്‍ സൈകിളുകള്‍ക്കും കേടുപാടുകളുണ്ടായി. 

സംഭസ്ഥലത്ത് ബോംബ് സ്‌ക്വാഡ് അന്വേഷണം നടത്തുകയാണെന്ന് പ്രവിശ്യാ പൊലീസ് പറഞ്ഞു. 12 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും 13 പേര്‍ പരിക്കേറ്റ് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

പരിക്കേറ്റവരെ സിഎച്‌കെ ബേണ്‍സ് യൂനിറ്റിലേക്കും ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡികല്‍ ആശുപത്രിയിലേക്കും മാറ്റി.
 
Keywords:  News, World, International, Karachi, Pakistan, Death, Accident, At Least 12 Died In Gas Blast In Pakistan's Karachi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia