ബംഗ്ലാദേശിന്റെ തെക്കന്‍ മേഖലയില്‍ ബോടില്‍ തീപിടിച്ച് അപകടം; വെന്തും വെള്ളത്തില്‍ മുങ്ങിയും 32 പേര്‍ മരിച്ചു, മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് അധികൃതര്‍

 



ധാക: (www.kvartha.com 24.12.2021) ബംഗ്ലാദേശിന്റെ തെക്കന്‍ മേഖലയില്‍ ബോടില്‍ തീപിടിച്ച് അപകടം. വെന്തും വെള്ളത്തില്‍ മുങ്ങിയും 32 പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഗ്രാമപ്രദേശമായ ജോലകാതിയിലാണ് സംഭവം. 500 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 32 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

മൂന്ന് നിലകളുള്ള 'ഒബിജാന്‍' എന്ന ബോടിലാണ് അപകടമുണ്ടായത്. ബോടിന് തീപിടിച്ചപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് ചാടിയപ്പോള്‍ ചിലര്‍ മുങ്ങിമരിച്ചു. 100 ഓളം പേരെ പൊള്ളലുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനിയും മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ബംഗ്ലാദേശിന്റെ തെക്കന്‍ മേഖലയില്‍ ബോടില്‍ തീപിടിച്ച് അപകടം; വെന്തും വെള്ളത്തില്‍ മുങ്ങിയും 32 പേര്‍ മരിച്ചു, മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് അധികൃതര്‍


ബംഗ്ലാദേശില്‍ നേരത്തെയും സമാനമായ അപകടങ്ങളുണ്ടായിരുന്നു. സമയത്തിന് അറ്റകുറ്റപ്പണി നടക്കാത്തതും കപ്പല്‍ശാലകളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Keywords:  News, World, International, Bangladesh, Fire, Boat Accident, Boats, Death, Injured, At least 32 dead in Bangladesh ferry fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia