Shooting | അമേരികയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബില്‍ വെടിവെപ്പ്; 5പേര് കൊല്ലപ്പെട്ടു; 18 പേര്‍ക്ക് ഗുരുതരം
Nov 20, 2022, 21:00 IST
ന്യൂയോര്‍ക്: (www.kvartha.com) അമേരികയിലെ കൊളറാഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു.
കൊളറാഡോ സ്പ്രിങ്ങിലെ ക്ലബ് ക്യുവിലാണ് ആക്രമണം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവെപ്പില്‍ പരുക്കേറ്റ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. കമ്യൂണിറ്റിക്ക് നേരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ക്ലബ് ക്യൂ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
എന്നാല്‍ വെടിവെപ്പിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് വിശദീകരിക്കാനായി തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് കൊളറാഡോ പൊലീസ് അറിയിച്ചു.

Keywords: At least 5 people killed, 18 injured in shooting at LGBTQ nightclub in Colorado Springs, New York, News, Report, Media, Gun attack, Killed, Injured, Treatment, Hospital, Custody, Police, World.#Breaking: Colorado Springs Police confirm five are dead and 18 injured in the Club Q shooting! pic.twitter.com/RZuP6cEaYp
— Brian Sherrod (@briansherrodtv) November 20, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.