Drowned | സമുദ്രത്തിൽ വൻ ദുരന്തം; ലിബിയൻ തീരത്ത് കപ്പൽ മുങ്ങി സ്ത്രീകളും കുട്ടികളുമടക്കം 61 അഭയാർഥികൾ മരിച്ചു; അപകടകരം ഈ പാത
Dec 17, 2023, 12:10 IST
ട്രിപ്പോളി: (KVARTHA) വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയൻ തീരത്ത് കപ്പൽ മുങ്ങി സ്ത്രീകളും കുട്ടികളുമടക്കം 61 അഭയാർഥികൾ മുങ്ങിമരിച്ചു. ഏകദേശം 86 പേർ കപ്പലിലുണ്ടായിരുന്നതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെ തുടർന്ന് രക്ഷപ്പെട്ടവരാണ് വിവരം അധികൃതരെ അറിയിച്ചത്.
ഇവരെല്ലാം യൂറോപ്പിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ കൂടുതലും. നൈജീരിയ, ഗാംബിയ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാരായിരുന്നു ഇവർ. അപകടത്തിൽ 25 ഓളം പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ഐഒഎം സംഘം വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സംഘടന അറിയിച്ചു.
കുടിയേറ്റക്കാരുമായി ലിബിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള സുവാരയിൽ നിന്ന് പുറപ്പെട്ടതിന് ശേഷം കപ്പൽ ഉയർന്ന തിരമാലകളിൽ മുങ്ങുകയായിരുന്നുവെന്ന് ഐഒഎം ലിബിയ ഓഫീസ് അധികൃതർ വ്യക്തമാക്കി. ലിബിയയും ടുണീഷ്യയും അഭയാർത്ഥികൾക്കും അഭയം തേടുന്ന ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ ജനതയ്ക്കും പ്രധാന പാതയാണ്. ഈ അഭയാർത്ഥികൾ ഇറ്റലി വഴി യൂറോപ്പിലെത്താൻ ശ്രമിക്കുന്നു. പക്ഷേ, പലപ്പോഴും അവരുടെ ബോട്ടുകളും കപ്പലുകളും അപകടങ്ങൾക്ക് ഇരയാകുന്നു.
സെൻട്രൽ മെഡിറ്ററേനിയൻ ലോകത്തിലെ ഏറ്റവും അപകടകരമായ അഭയാർഥി റൂട്ടുകളിലൊന്നാണ്. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് ടുണീഷ്യയിൽ നിന്നും ലിബിയയിൽ നിന്നും 153,000 അഭയാർഥികൾ 2023ൽ ഇറ്റലിയിൽ എത്തിയിട്ടുണ്ട്. ഈ വർഷം സെൻട്രൽ മെഡിറ്ററേനിയൻ റൂട്ടിൽ 2,250-ലധികം ആളുകൾ മരിച്ചതായി ഐഒഎം വക്താവ് ഫ്ലാവിയോ ഡി ജിയാകോമോ ട്വിറ്ററിൽ കുറിച്ചു.

Keywords: Drowned, Libya, IOM, Africa, Refugee, Tragedy, Death, Obituary, Italy, Sea, At least 61 asylum seekers drown after shipwreck off Libya.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.