Died | മെക്സികോയില്‍ ആരാധനയ്ക്കിടെ പള്ളിയുടെ മേല്‍കൂര തകര്‍ന്ന് വീണു; 7 മരണം

 


മെക്‌സികോ: (KVARTHA) വടക്കുകിഴക്കന്‍ മെക്സികോയില്‍ ആരാധനയ്ക്കിടെ പള്ളിയുടെ മേല്‍കൂര തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. തീരദേശ പട്ടണമായ സിയുഡാഡ് മഡെറോയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. പരുക്കേറ്റ 10 പേരെ രക്ഷപ്പെടുത്തിയതായും റിപോര്‍ടുകള്‍ വ്യക്തമാക്കി. ഇവരെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

Died | മെക്സികോയില്‍ ആരാധനയ്ക്കിടെ പള്ളിയുടെ മേല്‍കൂര തകര്‍ന്ന് വീണു; 7 മരണം

അതേസമയം കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തമൗലിപാസ് സംസ്ഥാന സര്‍കാരിന്റെ വക്താവ് പറഞ്ഞു. മെക്സികോയിലെ തമൗലിപാസിലെ മഡെറോയിലെ കത്തോലിക്കാ പള്ളിയായ ഇഗ്ലേഷ്യ സാന്താക്രൂസ് പള്ളിയുടെ മേല്‍കൂരയാണ് തകര്‍ന്നത്. ഏകദേശം 100 പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. സുരക്ഷാ, സിവില്‍ പ്രൊട്ടക്ഷന്‍ സേനകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നുണ്ട്. സാന്താക്രൂസ് പ്രാദേശിക ഇടവകയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുറഞ്ഞത് 20 പേരെ കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മേല്‍ക്കൂരയിലെ തകരാറാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Keywords:  Mexico, News, World, Church, Roof Collapse, Died, Accident, Rescue, Injured, At Least 7 Died In Mexico Church Roof Collapse.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia