Attacks against minorities | 2021 ൽ ഉടനീളം ഇൻഡ്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ നടന്നുവെന്ന് യുഎസ് റിപോര്‍ട്; 'ഗോവധം, ബീഫ് കച്ചവടം തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അതിക്രമങ്ങൾ'

 


വാഷിംഗ്ടണ്‍: (www.kvartha.com) ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍ എന്നിവ കഴിഞ്ഞ വര്‍ഷം ഉടനീളം (2021) ഇന്‍ഡ്യയില്‍ നടന്നതായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന് നല്‍കിയ വാര്‍ഷിക റിപോര്‍ടില്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ആരോപിച്ചു. സ്റ്റേറ്റ് ഡിപാര്‍ട്മെന്റിന്റെ ഫോഗി ബോടം ആസ്ഥാനത്ത് സെക്രടറി ആന്റണി ബ്ലിങ്കന്‍ പുറത്തിറക്കിയ ഈ റിപോര്‍ട് ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന്റെ നിലയെയും ലംഘനത്തെയും കുറിച്ച് അതിന്റേതായ കാഴ്ചപ്പാട് വ്യക്തമാക്കുന്നു, കൂടാതെ ഓരോ രാജ്യങ്ങളിലും പ്രത്യേക അധ്യായങ്ങളുമുണ്ടെന്ന് ഹിന്ദുസ്താന്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നു.
                  
Attacks against minorities | 2021 ൽ ഉടനീളം ഇൻഡ്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ നടന്നുവെന്ന് യുഎസ് റിപോര്‍ട്; 'ഗോവധം, ബീഫ് കച്ചവടം തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അതിക്രമങ്ങൾ'

തങ്ങളുടെ പൗരന്മാരുടെ ഭരണഘടനാപരമായ സംരക്ഷിത അവകാശങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു വിദേശ ഗവണ്‍മെന്റിന് പറയാനുള്ള അവകാശമില്ലെന്ന് പറഞ്ഞ് ഇന്‍ഡ്യ മുമ്പ് യുഎസ് മതസ്വാതന്ത്ര്യ റിപോര്‍ട് തള്ളിക്കളഞ്ഞിരുന്നു. ഇന്‍ഡ്യയിലെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു അഭിപ്രായവും റിപോര്‍ടില്‍ പറയുന്നില്ല, എന്നാല്‍ ഇന്‍ഡ്യന്‍ പത്രങ്ങളിലും സര്‍കാര്‍ റിപോര്‍ടുകളിലും പ്രത്യക്ഷപ്പെട്ട കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്‍ജിഒകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ആക്രമണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും റിപോര്‍ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണ ഫലങ്ങളെക്കുറിച്ചോ സര്‍കാരിന്റെ പ്രതികരണങ്ങളെക്കുറിച്ചോ മൗനം പാലിക്കുന്നു.

'കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍ എന്നിവയുള്‍പെടെ മതന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ 2021ലുടനീളം നടന്നു. ഗോവധം, ബീഫ് കച്ചവടം തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമങ്ങളും ഇതില്‍ ഉള്‍പെടുന്നു. രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരേ ഡിഎന്‍എയാണെന്നും മതത്തിന്റെ പേരില്‍ വേര്‍തിരിക്കരുതെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ശ്രദ്ധിക്കേണ്ടതാണെന്നും റിപോര്‍ട് പറയുന്നു.

ഇന്‍ഡ്യയില്‍ ഒരിക്കലും ഹിന്ദുക്കളുടെയോ മുസ്ലീങ്ങളുടെയോ ആധിപത്യം ഉണ്ടാകില്ല; ഇന്‍ഡ്യക്കാരുടെ ആധിപത്യം മാത്രമേ ഉണ്ടാകൂ, രാജ്യത്ത് ഇസ്ലാം അപകടത്തിലാണെന്ന് മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഭഗവത് പറഞ്ഞു. ഗോഹത്യയുടെ പേരില്‍ അഹിന്ദുക്കളെ കൊല്ലുന്നത് ഹിന്ദുമതത്തിനെതിരായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഉത്തര്‍പ്രദേശിലെ മുന്‍ സര്‍കാരുകള്‍ ആനുകൂല്യ വിതരണത്തില്‍ മുസ്ലീം ഘടകകക്ഷികള്‍ക്ക് അനുകൂലമായിരുന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സെപ്റ്റംബര്‍ 12 ന് പരസ്യമായി പ്രസ്താവിച്ചു,' എന്നും റിപോര്‍ടില്‍ പറയുന്നു.

മാധ്യമങ്ങളിലോ സമൂഹമാധ്യമങ്ങളിലോ ഹിന്ദുക്കളെയോ ഹിന്ദുമതത്തെയോ അപമാനിക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിനാണ് അഹിന്ദുക്കളെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപോര്‍ട്. മതസംഘടനകള്‍ ഉള്‍പ്പെടെയുള്ള എന്‍ജിഒകള്‍ക്ക് ഭരണപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന വിദേശ ധനസഹായത്തിന്റെ അളവ് കുറച്ചുകൊണ്ട് സിവില്‍ സമൂഹത്തെ നിയന്ത്രിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തിന് (എഫ്സിആര്‍എ) 2020ല്‍ ഭേദഗതി വരുത്തി. ഇതിനെതിരെ മത സംഘടനകള്‍ ഉള്‍പ്പെടെയുള്ള എന്‍ജിഒകള്‍ വിമര്‍ശനം തുടരുന്നെന്നും റിപോര്‍ടിലുണ്ട്.

വിദേശ എന്‍ജിഒ ധനസമാഹരണത്തിന്റെ മേല്‍നോട്ടവും ഉത്തരവാദിത്തവും ഈ നിയമം ശക്തിപ്പെടുത്തിയെന്ന് സര്‍കാര്‍ വ്യക്തമാക്കുന്നു. മാധ്യമ റിപോര്‍ടുകള്‍ അനുസരിച്ച് നൂറുകണക്കിന് വിശ്വാസ അധിഷ്ഠിത സംഘടനകള്‍ ഉള്‍പെടെ 5,789 എന്‍ജിഒകളുടെ എഫ്സിആര്‍എ ലൈസന്‍സുകള്‍ യഥാസമയം പുതുക്കുന്നതിനായി സംഘടനകള്‍ അപേക്ഷിച്ചില്ലെന്ന് സര്‍കാര്‍ വ്യക്തമാക്കി. ഇതോടെ ലൈസന്‍സും ഇല്ലാതായി. കൂടാതെ, സര്‍കാര്‍ മതാധിഷ്ഠിത എന്‍ജിഒകളുടെ ഉള്‍പ്പെടെ 179 സംഘടനകളുടെ എഫ്സിആര്‍എ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നും റിപോര്‍ട് പറയുന്നു.

Keywords:  News, World, Top-Headlines, Washington, Attack, India, National, Religion, Issue, Report, People, Attacks on religious minorities in India occurred throughout 2021: US report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia