Arrested | 'യാത്രക്കാര്‍ തമ്മില്‍ അടിപിടി'; പറന്നുയര്‍ന്ന വിമാനം അടിന്തരമായി ഇറക്കി; 2 സ്ത്രീകളടക്കം 4 പേര്‍ അറസ്റ്റില്‍
Apr 26, 2023, 11:52 IST
കാന്‍ബറ: (www.kvartha.com) യാത്രക്കാര്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം അടിന്തരമായി ഇറക്കിയതായി റിപോര്‍ട്. ക്യൂന്‍സ് ലാന്‍ഡിലെ കെയ്ന്‍സില്‍ നിന്ന് ഗ്രൂട് എയ്ലാന്‍ഡിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. സംഭവത്തില്‍ സ്ത്രീകളടക്കം നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രണ്ട് തവണയാണ് സംഘം അടിപിടി കൂടിയത്. വാക് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം യാത്രക്കാരില്‍ ഒരാള്‍ മറ്റൊരു യാത്രക്കാരനെ ഒരു കുപ്പികൊണ്ട് അടിക്കാന്‍ തയാറായി നില്‍ക്കുന്നത് കണ്ട യാത്രക്കാര്‍ ഭയകചിതരായി. ഇതോടെ പൈലറ്റ് വിമാനം ക്യൂന്‍സ് ലാന്‍ഡില്‍ തന്നെ അടിന്തരമായി തിരിച്ചിറക്കിയെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഒരു യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഒഴിവാക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ വിമാനം വീണ്ടും പറന്നുയര്‍ന്നപ്പോള്‍ ഇതേ സംഘം വീണ്ടും തര്‍ക്കത്തിലേര്‍പ്പെടുകയും വാക്കേറ്റത്തില്‍ വിമാത്തിന്റെ ജനല്‍ തല്ലിത്തകര്‍ക്കുകയും ചെയ്തുവെന്നാണ് റിപോര്‍ട്. ഗ്രൂട് എയ്ലാന്‍ഡിലെ അലിയാന്‍ഗുലയില്‍ വിമാനം ഇറങ്ങിയപ്പോള്‍, മൂന്ന് യാത്രക്കാരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Keywords: Australia, News, World, Passengers, Flight, Fight, Crime, Passengers, Arrest, Arrested, 4 Passengers Arrested After In-Flight Fighting That Caused An Emergency Landing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.