കോവിഡ് വ്യാപനം: 14 ദിവസത്തിനുള്ളിൽ ഇൻഡ്യ സന്ദർശിച്ചവർക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും

 


സിഡ്നി: (www.kvartha.com 01.05.2021) ലോകമെമ്പാടും കോവിഡിന്റെ ഭീതിയിലാണ്. ഇൻഡ്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങൾ ഏർപെടുത്തി ഓസ്ട്രേലിയ. ഇൻഡ്യയിൽ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയത് കൂടാതെ മെയ് മൂന്നിന് ശേഷം കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇൻഡ്യ സന്ദർശിച്ചവർക്കാണ് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇൻഡ്യയില്‍ നിന്ന് മടങ്ങുന്ന തങ്ങളുടെ സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കുമാണ് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയത്.നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കോവിഡ് വ്യാപനം അതിക്രമിച്ചതിനെ തുടർന്ന് നിരവധി രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചെങ്കിലും ഇൻഡ്യയില്‍ നിന്ന് മടങ്ങി എത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രേലിയ.

കോവിഡ് വ്യാപനം: 14 ദിവസത്തിനുള്ളിൽ ഇൻഡ്യ സന്ദർശിച്ചവർക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും

വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം തടവ് ലഭിക്കുമെന്നും ഓസ്ട്രേലിയയിലെ ജനങ്ങളുടെ ആരോഗ്യവും ക്വാറന്‍റൈന്‍ സംവിധാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. രാജ്യത്തെ കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ താളം തെറ്റാതിരിക്കാനാണ് കര്‍ശന നിലപാടെന്നും ഗ്രെഗ് പറയുന്നു. മെയ് 15 ന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവുമെന്നും ഗ്രെഗ് പ്രസ്താവനയിൽ വിശദമാക്കി .

ഇൻഡ്യയില്‍ ഈ ആഴ്ച കോവിഡ് മരണങ്ങള്‍ 200000 പിന്നിട്ടിരുന്നു. എന്നാല്‍ തീരുമാനം വംശീയ അധിക്ഷേപമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. രാജ്യത്തേക്ക് മടങ്ങി വരുന്നവര്‍ക്ക് സുരക്ഷിതമായ ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ ഒരുക്കാതെ ജയിലില്‍ അടയ്ക്കുന്നത് കടന്ന കൈ ആണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.

Keywords: News, Australia, COVID-
19, World, Corona, India, Top-Headlines, Covid spread, Australian, Australians Arriving From Covid-Hit India Could Face 5 Years' Jail, Fine.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia