IQ Test | ബുദ്ധിരാക്ഷസന്‍ ഐന്‍സ്റ്റീനേക്കാള്‍ ഐക്യു! 11-ാം വയസില്‍ ബിരുദാനന്തര ബിരുദം നേടാനൊരുങ്ങി ഒരു പെണ്‍കുട്ടി; ഓട്ടിസം ബാധിച്ച 'അധര പെരെസ് സാഞ്ചസ്' ലോകത്തെ അത്ഭുതപ്പെടുത്തുന്നു
May 8, 2023, 20:08 IST
മെക്സിക്കോ സിറ്റി: (www.kvartha.com) ബുദ്ധിരാക്ഷസനെന്ന് വിളിക്കുന്ന ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഐക്യു ലെവല്‍ ഏകദേശം 160 ആണെന്നാണ് പറയുന്നത്. എന്നാല്‍, ഐന്‍സ്റ്റീനേക്കാള്‍ ഐക്യു പ്രകടിപ്പിച്ച ഓട്ടിസം ബാധിച്ച ഒരു പെണ്‍കുട്ടി 11 വയസില്‍ ബിരുദാനന്തര ബിരുദം നേടാനൊരുങ്ങി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഇപ്പോള്‍. മെക്സിക്കോ സിറ്റിയില്‍ നിന്നുള്ള അധര പെരെസ് സാഞ്ചസ് ആണ് ഈ അതുല്യ പ്രതിഭ.
ഓട്ടിസം ബാധിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ പീഡനത്തിനിരയായെങ്കിലും, റിപ്പോര്‍ട്ടുകള്‍ പ്രകാരം അധര പെരെസ് അഞ്ചാമത്തെ വയസില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തിനുശേഷം മിഡില്‍, ഹൈസ്‌കൂള്‍ എന്നിവ പൂര്‍ത്തിയാക്കി. സിഎന്‍സിഐ സര്‍വകലാശാലയില്‍ നിന്ന് സിസ്റ്റം എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ സാഞ്ചസ്, ഇപ്പോള്‍ മെക്സിക്കോയിലെ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം പഠിക്കുകയാണ്.
മകള്‍ക്ക് വിഷാദരോഗത്തില്‍ നിന്ന് മുക്തിക്കായി മാതാവ് തെറാപ്പിയില്‍ ചേര്‍ത്തതാണ് വഴിത്തിരിവായത്. അധികൃതര്‍ ഉടന്‍ തന്നെ മിടുക്കരായ കുട്ടികള്‍ക്കായുള്ള സ്‌കൂളായ സെന്റര്‍ ഫോര്‍ അറ്റന്‍ഷന്‍ ടു ടാലന്റിലേക്ക് (CEDAT) അയയ്ക്കാന്‍ ഉപദേശിച്ചു. ഇവിടെ, അവളുടെ ഐക്യു 162 ആണെന്ന് സ്ഥിരീകരിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെക്കാളും സ്റ്റീഫന്‍ ഹോക്കിംഗിനെക്കാളും ഉയര്‍ന്നതാണ് ഇത്. ഇരുവര്‍ക്കും 160 ഐക്യു ഉണ്ടായിരുന്നു.
സാഞ്ചസ് പൊതുപ്രഭാഷക കൂടിയാണ് ഇപ്പോള്‍. ഒരു ദിവസം ബഹിരാകാശയാത്രികയാകുമെന്നും നാസയില്‍ എത്തിച്ചേരുമെന്നും പെണ്‍കുട്ടി പറയുന്നു. മറ്റ് പെണ്‍കുട്ടികള്‍ക്ക് ബഹിരാകാശ പര്യവേഷണവും ഗണിതവും പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്നതിന് മെക്‌സിക്കന്‍ ബഹിരാകാശ ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.

Keywords: IQ Test, Mexico News, Malayalam News, Einstein, loka varthakal, Autistic Girl With IQ Higher Than Einstein Earns Masters Degree At Age 11.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.