ബാബാ രാംദേവിനെ ഹീത്രു വിമാനത്താവളത്തില്‍ ആറ് മണിക്കൂര്‍ തടഞ്ഞുവെച്ചു

 


ലണ്ടന്‍: യോഗാ ഗുരു ബാബാ രാംദേവിനെ ഹീത്രു വിമാനത്താവളത്തില്‍ ബ്രിട്ടീഷ് കസ്റ്റംസ് അധികൃതര്‍ ആറ് മണിക്കൂറോളം തടഞ്ഞുവെച്ചു. രംദേവിനെ കസ്റ്റംസ് ചോദ്യം ചെയ്തതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാംദേവിന്റെ ബാഗിലുണ്ടായിരുന്ന മരുന്ന് കുപ്പികളെ സംബന്ധിച്ചാണ് ചോദ്യം ചെയ്തതെന്നാണ് മുന്‍നിര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 120 -ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വിസിറ്റിംഗ് വിസയില്‍ ലണ്ടനില്‍ എത്തിയതായിരുന്നു രാംദേവ്. അതേസമയം രാംദേവിന്റെ കൈവശം അനധികൃതമായി ഒന്നുമുണ്ടായിരുന്നില്ലെന്നും പിന്നെ എന്തിനാണ് തടഞ്ഞുവെച്ചതെന്നും അദ്ദേഹത്തിന്റെ വക്താവ് ചോദിച്ചു. തടഞ്ഞുവെച്ചതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാബാ രാംദേവിനെ ഹീത്രു വിമാനത്താവളത്തില്‍ ആറ് മണിക്കൂര്‍ തടഞ്ഞുവെച്ചു

Also read:
കൊലക്കേസ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

SUMMARY: Yoga guru Baba Ramdev was on Friday detained and questioned at Heathrow airport for over six hours by British customs officials.
Ramdev was questioned by customs officials as he came to UK on a visitor visa instead of a business visa, sources said.

Keywords : London, Baba Ramdev, Airport, World, Yoga guru, Heathrow airport, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia