Study finds | അമ്മമാര്‍ കയ്പും മധുരവും കഴിച്ചപ്പോള്‍ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളുടെ ഭാവം ഇങ്ങനെ! പുതിയ കണ്ടെത്തലുമായി ഗവേഷകര്‍; കൗതുകകരമായ പഠന റിപോര്‍ട് പുറത്ത്

 


വാഷിംഗ്ടണ്‍: (www.kvartha.com) ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങള്‍ രുചിയും മണവും തിരിച്ചറിയുക മാത്രമല്ല, അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചികളോട് വ്യത്യസ്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഡര്‍ഹാം യൂനിവേഴ്സിറ്റിയിലെ ഫെറ്റല്‍ ആന്‍ഡ് നിയോനാറ്റല്‍ റിസര്‍ച് ലാബിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. മധുരം മുതല്‍ കയ്പ്പ് വരെ ഇവര്‍ പഠന വിധേയമാക്കി. പഠന വേളയില്‍, ശാസ്ത്രജ്ഞര്‍ 32, 36 ആഴ്ച പ്രായമുള്ള ഗര്‍ഭിണികള്‍ക്ക് ക്യാരറ്റും കെയ്ല്‍ (Kale) പൗഡറും അടങ്ങിയ കാപ്‌സ്യൂളുകള്‍ നല്‍കി. കെയ്ല്‍ ഒരു തരം കാബേജാണ്. കാരറ്റ് തിരഞ്ഞെടുത്തത് അതിന്റെ രുചി മുതിര്‍ന്നവര്‍ മധുരമാണെന്ന് വിശേഷിപ്പിക്കുന്നതിനാലാണ്, അതേസമയം കെയ്‌ലില്‍ കൂടുതല്‍ കയ്‌പേറിയ രുചിയാണ് അടങ്ങിയിട്ടുള്ളതെന്ന് പഠനം പറയുന്നു.
              
Study finds | അമ്മമാര്‍ കയ്പും മധുരവും കഴിച്ചപ്പോള്‍ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളുടെ ഭാവം ഇങ്ങനെ! പുതിയ കണ്ടെത്തലുമായി ഗവേഷകര്‍; കൗതുകകരമായ പഠന റിപോര്‍ട് പുറത്ത്

ക്യാപ്സ്യൂള്‍ നല്‍കി അല്‍പസമയത്തിനകം ഗര്‍ഭപാത്രത്തിന്റെ 4ഡി അള്‍ട്രാസൗണ്ട് പരിശോധന നടത്തി. കെയ്ലിന്റെ രുചി വന്നയുടന്‍ കുഞ്ഞുങ്ങള്‍ കരച്ചിലിന്റെ ഭാവം ഉണ്ടാക്കിയപ്പോള്‍ കാരറ്റിന്റെ രുചി വന്നപ്പോള്‍ കുട്ടികളുടെ മുഖത്ത് ചിരി വന്നു. അമ്മ ക്യാപ്സ്യൂള്‍ എടുത്ത് ഏകദേശം 30 മിനിറ്റിനു ശേഷമാണ് കുട്ടികളുടെ ഈ മുഖഭാവം പ്രത്യക്ഷപ്പെട്ടത്. അതായത്, 30 മിനിറ്റിനുള്ളില്‍ കാപ്‌സ്യൂള്‍ അമ്മയുടെ വയറ്റില്‍ ദഹിക്കുകയായിരുന്നു. അള്‍ട്രാസൗണ്ട് ഫലത്തിന്റെ ഓരോ ചിത്രങ്ങളും വിശകലനം ചെയ്തുകൊണ്ട് അവര്‍ ഭ്രൂണങ്ങളുടെ മുഖഭാവങ്ങളും ചലനങ്ങളും പരിശോധിച്ചു.

പ്രസവാനന്തര ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള മറ്റ് പഠനങ്ങള്‍ ശിശുക്കള്‍ക്ക് ഗര്‍ഭപാത്രത്തില്‍ രുചിയും മണവും അനുഭവിക്കാന്‍ കഴിയുമെന്ന് കാണിക്കുന്നുണ്ടെങ്കിലും, ജനനത്തിനുമുമ്പ് അവരുടെ പ്രതികരണങ്ങള്‍ കാണുന്നത് ഇതാദ്യമാണെന്ന് ടീം അവകാശപ്പെടുന്നു. ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണം കുട്ടിയുടെ ഭക്ഷണ മുന്‍ഗണനകളില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തുമെന്നും പിന്നീടുള്ള ജീവിതത്തില്‍ അവരുടെ ഭക്ഷണശീലങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ഗവേഷകര്‍ പറയുന്നു.

You Might Also Like:

Keywords:  Latest-News, World, Top-Headlines, Study, Report, Pregnant Woman, Baby, New Born Child, Food, Doctor, Health, Babies taste, react to different food consumed by their mothers, study finds.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia