കൈകുഞ്ഞിനെ ഓവുചാലിനരികില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍

 


ആസ്‌ട്രേലിയ: (www.kvartha.com 23.11.2014) ദിവസങ്ങള്‍ മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഓവുചാലില്‍ ഉപേക്ഷിച്ച മാതാവ് പിടിയില്‍. ഞായറാഴ്ച സിഡ്‌നിയിലെ നടപ്പാതയ്ക്കരികിലുള്ള ഓവുചാലില്‍ സൈക്കിള്‍ സവാരിക്കിറങ്ങിയ യാത്രികരാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഇരുപതുകാരിയായ മാതാവിനെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു

രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില വളരെ മോശമായതിനാല്‍ സിഡ്‌നിയിലെ പ്രമുഖ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എങ്ങനെ ഓവുചാലില്‍ കുട്ടിയെത്തിയെന്നും എത്ര ദിവസം മുമ്പാണ് ഉപേക്ഷിച്ചതെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്

യുവതിയുടെ അമ്മയുടെ പേരടക്കമുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

കൈകുഞ്ഞിനെ ഓവുചാലിനരികില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ആറു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍

Keywords: Child, Mother, Found, Police, Australia, Hospital, Woman, Gulf. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia