മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനുമേലെ കുഴഞ്ഞുവീണ് മരിച്ചു; 2 മാസം പ്രായമായ മകള്‍ക്ക് ശ്വാസമെടുക്കാനാകാതെ ദാരുണാന്ത്യം

 


അര്‍ജന്റീന: (www.kvartha.com 08.05.2021) മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനുമേലെ കുഴഞ്ഞുവീണ് മരിച്ചു. ഇതോടെ രണ്ടുമാസം പ്രായമായ മകള്‍ ശ്വാസമെടുക്കാനാകാതെ ദാരുണമായി മരിച്ചു. അര്‍ജന്റീന സ്വദേശിനിയായ മരിയാന ഒജേദ എന്ന 30 കാരിയും മകളുമാണ് മരിച്ചത്. വീട്ടിലെ കിടക്കയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ പെട്ടെന്ന് മരിയാന മരിച്ചു വീഴുകയായിരുന്നു. ഇതോടെ കുഞ്ഞ് അമ്മയുടെ ശരീരത്തിന് കീഴിലായി അകപ്പെട്ടു പോവുകയായിരുന്നു. മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനുമേലെ കുഴഞ്ഞുവീണ് മരിച്ചു; 2 മാസം പ്രായമായ മകള്‍ക്ക് ശ്വാസമെടുക്കാനാകാതെ ദാരുണാന്ത്യം
ഇവര്‍ക്ക് പുറമെ മൂന്ന് വയസുകാരനായ മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അതുകൊണ്ട് മരണവിവരം ആരും അറിഞ്ഞില്ല. മൂന്നു കുട്ടികളുടെ അമ്മയാണ് മരിയാന. ഇതിനിടെ മുത്തശ്ശിയുടെ വീട്ടിലായിരുന്ന മൂത്ത മകളെ കൂട്ടിക്കൊണ്ടു പോകാന്‍ മരിയാന എത്താത്തതിനെ തുടര്‍ന്ന് ബന്ധുകള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മറുപടി ലഭിക്കാതായതോടെ പരിഭ്രാന്തരായ അവര്‍ മരിയാനയുടെ ഭര്‍ത്താവായ ഗബ്രിയേലിനെ വിവരമറിയിച്ചു. ഗബ്രിയേല്‍ ജോലിസ്ഥലത്തായിരുന്നു.

തുടര്‍ന്ന് ഗബ്രിയേല്‍ പലതവണ വിളിച്ചശേഷം ഒടുവില്‍ മൂന്നു വയസുകാരനായ മകനാണ് ഫോണെടുത്തത്. അമ്മ ഉറങ്ങുകയാണ് എന്നായിരുന്നു കുട്ടിയുടെ മറുപടി. ഇതില്‍ പന്തികേട് തോന്നിയ ഗബ്രിയേല്‍ ഉടന്‍ തന്നെ വീട്ടിലെത്തിയപ്പോള്‍ അമ്മയും കുഞ്ഞും മരിച്ചു കിടക്കുന്നതാണ് കണ്ടത്.

ഇരുവരുടേയും പോസ്റ്റുമോര്‍ടം റിപോര്‍ട് ഇനിയും ലഭിച്ചിട്ടില്ല. എങ്കിലും എന്തെങ്കിലും അക്രമം നടന്നതായുള്ള യാതൊരു സൂചനകളും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മരിയാന മരിച്ചത് എന്നാണ് നിഗമനം. മരണവെപ്രാളത്തിനിടെ മരിയാന കുഞ്ഞിന് മേലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു വരികയാണ്.

മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനുമേലെ കുഴഞ്ഞുവീണ് മരിച്ചു; 2 മാസം പ്രായമായ മകള്‍ക്ക് ശ്വാസമെടുക്കാനാകാതെ ദാരുണാന്ത്യം


Keywords:  Baby girl suffocates to death when her Argentinian mother dies while breastfeeding and collapses on top of her, News, Argentina, Local News, Dead, Child, Dead Body, Phone call, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia