Ballon d’Or | ചരിത്ര നേട്ടവുമായി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി; എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം സ്വന്തമാക്കി; മികച്ച വനിതാ ഫുട്‌ബോളര്‍ എയ്താന ബോണ്‍മാട്ടി

 


പാരീസ്: (KVARTHA) കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ പ്രശസ്തമായ ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം 36 കാരനായ ലയണല്‍ മെസിക്ക്. എട്ടാം തവണയാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ബാലണ്‍ ദ് ഓര്‍ പുരസ്‌കാരത്തില്‍ മുത്തമിടുന്നത്. എര്‍ലിംഗ് ഹാലന്‍ഡ്, കിലിയന്‍ എംബപെയെയും പിന്തള്ളിയാണ് നേട്ടം.

മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ് ഓര്‍ നേടിയത് ബാഴ്‌സലോണയുടെ സ്പാനിഷ് താരം എയ്താന ബോണ്‍മാട്ടിയാണ്. മികച്ച ഗോള്‍ കീപര്‍ക്ക് നല്‍കുന്ന പുരസ്‌കാരമായ ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീന ഗോള്‍ കീപര്‍ എമിലിയാനോ മാര്‍ട്ടിനസ് സ്വന്തമാക്കി. അര്‍ജന്റീനക്കായി ലോകകപില്‍ നടത്തിയ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം.

ടോപ്‌സ്‌കോറര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിംഗ് ഹാലന്‍ഡ് സ്വന്തമാക്കി. എംബപെയെ നേരിയ വ്യത്യാസത്തില്‍ മറികടന്നാണ് ഈ 23-ാകാരന്റെ നേട്ടം. ബ്രസീല്‍, റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയര്‍ സോക്രടീസ് പുരസ്‌കാരം നേടിയപ്പോള്‍ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി പുരസ്‌കാരം ജൂഡ് ബെലിംഗ്ഹാം സ്വന്തമാക്കി. 2023 ലെ മികച്ച ക്ലബിനുള്ള അവാര്‍ഡ് മാന്‍ജസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണ വനിതാ ടീമും പങ്കിട്ടു.

2021ലാണ് ഇന്റര്‍ മിയാമിയുടെ മെസി അവസാനമായി ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം നേടിയത്. ഖത്വര്‍ ലോകകപില്‍ കിരീടത്തിലെത്തിച്ചതും ലോകകപിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് മെസി ബാലണ്‍ ദ് ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. പോര്‍ചുഗല്‍ സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് അഞ്ച് ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം നേടി രണ്ടാം സ്ഥാനത്തുള്ളത്.

Ballon d’Or | ചരിത്ര നേട്ടവുമായി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി; എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം സ്വന്തമാക്കി; മികച്ച വനിതാ ഫുട്‌ബോളര്‍ എയ്താന ബോണ്‍മാട്ടി



Keywords: News, World, World-News, Sports, Sports-News, Aitana Bonmati, Women’s Crown, Pais News, Lionel Messi, Wins, Ballon d’Or 2023, Eighth, Trophy, World Cup Winner, Football, Award, Théâtre du Chatelet, Ballon d’Or 2023: Lionel Messi wins eighth trophy - Aitana Bonmati takes women’s crown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia