Sensation | ചുമരിൽ ടേപ്പ് കൊണ്ട് ഒട്ടിച്ച വാഴപ്പഴത്തിന് ലേലത്തിൽ വില 12.67 കോടി രൂപ! പ്രത്യേകത അമ്പരപ്പിക്കും 

 
banana art sells for millions
banana art sells for millions

Photo Credit: X / Sothebys

● മൗറിസിയോ കാറ്റലന്റെ 'കോമേഡിയൻ' എന്ന കലാസൃഷ്ടിയാണ് ഇത്
● കലയുടെ മൂല്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തി
● മൗറിസിയോ കാറ്റലനെ ഒരു 'ട്രിക്ക്‌സ്റ്റർ ആർട്ടിസ്റ്റ്' എന്നാണ് വിളിക്കുന്നത്

വാഷിംഗ്ടൺ: (KVARTHA) വാഴപ്പഴം ഒരു സാധാരണ ഭക്ഷണ പദാർത്ഥം മാത്രമാണ്. എന്നാൽ ഇതിന് ലക്ഷങ്ങൾ വിലയുണ്ടെങ്കിലോ? മനുഷ്യന്റെ സർഗാത്മകതയ്ക്ക് അതിരുകളില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കലാപ്രേമികളെ അമ്പരിപ്പിക്കുന്ന ഒരു കലാസൃഷ്ടി. അമേരിക്കയിലെ സോത്ത്ബൈസിൽ ലേലത്തിൽ വിൽപനയ്ക്കെത്തുന്ന മൗറിസിയോ കാറ്റലന്റെ ‘കോമേഡിയൻ’ എന്ന കലാസൃഷ്ടിക്ക് 10 ലക്ഷം മുതൽ 15 ലക്ഷം ഡോളർ (ഏകദേശം 12.67 കോടി രൂപ) വരെ വിലയിട്ടിരിക്കുന്നു. 

2019-ൽ ആർട്ട് ബസൽ മിയാമി ബീച്ച് ഫെയറിൽ ആദ്യമായി അവതരിപ്പിച്ച ഈ കലാസൃഷ്ടി വളരെ പെട്ടെന്ന് തന്നെ സാംസ്‌കാരിക പ്രതിഭാസമായി മാറി. വെള്ളി നിറത്തിലുള്ള ഡക്‌റ്റ് ടേപ്പു കൊണ്ട് ചുമരിൽ ഒട്ടിച്ച ഒരു പഴുത്ത വാഴപ്പഴം മാത്രമാണ് ഈ കലാസൃഷ്ടി. ഇത്രയും ലളിതമായ ഒരു വസ്തുവിന് ലക്ഷങ്ങൾ വിലയിട്ടപ്പോൾ ഉയർന്ന വില, കല, മൂല്യം തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇത് തുടക്കമിട്ടു. 

അതിലും രസകരമായ കാര്യം ഈ ലേലത്തിൽ വിൽക്കുന്നത് യഥാർത്ഥ വാഴപ്പഴമല്ല. ഈ വാഴപ്പഴം നേരത്തെ നശിച്ചുപോയിട്ടുണ്ട്. പകരം, പകരം വാങ്ങുന്നവർക്ക് വാഴപ്പഴവും ടേപ്പും ഉപയോഗിച്ച് കോമേഡിയൻ പുനഃസൃഷ്ടിക്കാനുള്ള അവകാശം നൽകുന്ന ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. ചിലർ കോമേഡിയനെ ഒരു തമാശയായി തള്ളിക്കളയുമ്പോൾ മറ്റുചിലർ അതിന്റെ ആഴത്തിലുള്ള അർത്ഥത്തെക്കുറിച്ച് വാദിക്കുന്നു. 

കൊളംബിയ സർവകലാശാലയിലെ പ്രൊഫസർ ക്ലോ ക്യൂപ്പർ ജോൺസ് പറയുന്നത്, വാഴപ്പഴം വ്യാപാര സാമ്രാജ്യത്തെയും പാവപ്പെട്ടവരുടെ ചൂഷണത്തെയും പ്രതിനിധീകരിക്കുന്നു എന്നാണ്. മൗറിസിയോ കാറ്റലരനെ പലപ്പോഴും ഒരു 'ട്രിക്ക്‌സ്റ്റർ ആർട്ടിസ്റ്റ്' എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ നർമ്മവും സമൂഹത്തിലെ പോരായ്മകളെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളെയും ഒരുമിച്ച ചേർന്നതാണ്.

19-ാം നൂറ്റാണ്ടിലെ പ്രശസ്ത ചിത്രകാരനായ ക്ലോഡ് മോനെയുടെ വാട്ടർ ലിലീസ് പരമ്പരയിലെ ഒരു ചിത്രവും ഈ ലേലത്തിൽ വിൽപനയ്ക്കുണ്ട്. അതിന് ആറ് കോടി ഡോളർ വിലയിട്ടിരിക്കുന്നു.

#bananaart #contemporaryart #conceptualart #artmarket #sothebys #mauriziocattelan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia