ന്യൂയോര്‍ക്ക്: ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് കൊക്കക്കോളയും പെപ്‌സിയും ലോകമെമ്പാടും നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിറത്തിനായി ചേര്‍ക്കുന്ന രാസവസ്തു കാന്‍സറുണ്ടാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ ഓരോലിറ്ററിലും 10 മില്ലിഗ്രാം ആല്‍ക്കഹോളിന്റെ അംശവും കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലും മറ്റ് ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപകമായി വില്‍പന നടത്തുന്ന കൊക്കക്കോളയിലും വിഷാംശം കണ്ടിട്ടുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കോളകള്‍ക്കു ഇരുണ്ട നിറം നല്‍കുന്ന രാസവസ്തുവായ മീഥൈലിമിഡാസോള്‍ (4എം.ഐ.) എന്ന രാസവസ്തു കാന്‍സറുണ്ടാക്കുമെന്ന് അമേരിക്കയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
കുത്തക കമ്പനികളുടെ ഉല്‍പ്പന്നമായ കൊക്കക്കോളയും പെപ്‌സിയും നിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകാത്തത് പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. കോടികളാണ് ഇന്ത്യയില്‍നിന്നടക്കം പലരാജ്യത്തുനിന്നും കുത്തക കമ്പനികള്‍ കൊയ്യുന്നത്.
അമേരിക്കയില്‍ കൊക്കക്കോളയില്‍ ഉപയോഗിക്കുന്ന രാസവസ്തുവിന്റെ 34 ഇരട്ടിയോളം ബ്രിട്ടനിലെ ഉത്പാദന വേളയില്‍ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനില്‍, ഒരു കൊക്കക്കോള കാമ്പനിയില്‍ 135 മൈക്രോഗ്രാം 4-എം.ഐ. ആണ് ഉപയോഗിക്കുന്നത്. യു.എസ്. ഗ്രൂപ്പ് സെന്റര്‍ ഫോര്‍ സയന്‍സിന്റെ പഠനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ 30 മൈക്രോഗ്രാമോ അതിലധികമോ 4-എം.ഐ. ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കണമെന്ന നിയമവും കാലിഫോര്‍ണിയയിലെ ഹെല്‍ത്ത് അതോറിറ്റികള്‍ നടപ്പാക്കിയിട്ടുണ്ട്. കെമിക്കലിന്റെ അളവില്‍ മാറ്റം വരുത്താന്‍ ഇതുവരെ കമ്പനികള്‍ സന്നദ്ധരായിയിട്ടില്ല. പെപ്‌സിയിലും സമാനമായ രീതിയില്‍ 4-എം.ഐയുടെ അളവിന്റെ വര്‍ദ്ധനവ് കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്ന് ചില്‍ഡ്രന്‍സ് ഫുഡ് കാമ്പെയ്ന്‍ വ്യക്തമാക്കി.
പാനീയത്തിന് കളര്‍ നല്‍കാന്‍ അമോണിയ ചേര്‍ത്തുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ കെമിക്കല്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതൊഴിവാക്കിയുള്ള നിര്‍മാണ രീതിക്ക് നാലിരട്ടി ചെലവാണെന്ന് തരിച്ചറിഞ്ഞതോടെയാണ് കമ്പനികള്‍ ഇതില്‍ നിന്നും പിന്മാറുന്നത്.
യൂറോപ്യന്‍ യൂണിയന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് ഉത്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പുറത്തിറക്കുന്നതെന്നും ഇവ ഉപയോഗിച്ചാല്‍ ഒരുതരത്തിലുള്ള ആരോഗ്യ പ്രശ്‌നമുണ്ടാകില്ലെന്ന് പെപ്‌സി വക്താവ് പറയുന്നു. 4 എം ഐയുടെ സാന്നിധ്യം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നതിന് ശാസ്ത്രീയമായ തെളിവില്ല. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ ഇക്കാര്യം പറയുന്നുമില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
4 എം ഐ ക്യാന്‍സറസാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അത് ബാന്‍ ചെയ്യാന്‍ തയാറാകണമെന്നും, പ്രശ്‌നങ്ങളില്ലെങ്കില്‍ അമേരിക്കയില്‍ ഉല്‍പ്പന്നത്തില്‍ മാറ്റം വരുത്തുന്നതെന്തിനാണെന്നും ചില്‍ഡ്രന്‍സ് ഫുഡ് ക്യാംപെയ്ന്‍ കോര്‍ഡിനേറ്റര്‍ മാല്‍ക്കം ക്ലാര്‍ക്ക് ചോദിക്കുന്നു. കോളകളിലൊന്നിന്റെയും ചേരുവകള്‍ മാറ്റേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ബ്രിട്ടനിലെ സോഫ്റ്റ് ഡ്രിങ്ക്‌സ് അസോസിയേഷന്‍ സ്വീകരിച്ചിരിക്കുന്നത്.രാസവസ്തു: കൊക്കക്കോളയിലും പെപ്‌സിയും നിരോധിക്കണമെന്ന് ആവശ്യം

4 എം ഐ ക്യാന്‍സറസാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അത് ബാന്‍ ചെയ്യാന്‍ തയാറാകണമെന്നും, പ്രശ്‌നങ്ങളില്ലെങ്കില്‍ അമേരിക്കയില്‍ ഉല്‍പ്പന്നത്തില്‍ മാറ്റം വരുത്തുന്നതെന്തിനാണെന്നും ചില്‍ഡ്രന്‍സ് ഫുഡ് ക്യാംപെയ്ന്‍ കോര്‍ഡിനേറ്റര്‍ മാല്‍ക്കം ക്ലാര്‍ക്ക് ചോദിക്കുന്നു. കോളകളിലൊന്നിന്റെയും ചേരുവകള്‍ മാറ്റേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ബ്രിട്ടനിലെ സോഫ്റ്റ് ഡ്രിങ്ക്‌സ് അസോസിയേഷന്‍ സ്വീകരിച്ചിരിക്കുന്നത്.

Keywords: New york, Pepsi, Coco Cola, Alcohol
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.