ധാക്ക റസ്‌റ്റോറന്റിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും
Jul 2, 2016, 21:46 IST
ധാക്ക : (www.kvartha.com 02.07.2016) ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ നയതന്ത്ര കാര്യാലയമേഖലയായ ഗുല്‍ഷാനിലെ ആര്‍ട്ടിസാന്‍ റസ്‌റ്റോറന്റില്‍ കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തിനിടെ മരിച്ചവരില്‍ ഇന്ത്യക്കാരിയും. താരുഷി ജെയ്ന്‍ എന്ന യുവതിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 20 വിദേശികളാണ് ആകെ കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
അതേസമയം റസ്റ്റോറന്റില്‍ ഭീകരര്‍ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചിരുന്നു. ഇന്ത്യക്കാരനും ജപ്പാന്‍കാരനും ഉള്‍പ്പെടെ 13 ഓളം പേരെ രക്ഷപ്പെടുത്തിയതായി ലഫ്.കേണല്‍ മസൂദ് അറിയിച്ചിരുന്നു. ഇന്ത്യാക്കാരടക്കം ഇരുപതോളം വിദേശികളാണ് ബന്ദികളാക്കപ്പെട്ടത്.
സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ചു ഭീകരരെ വധിച്ചതായും ഒരാളെ ജീവനോടെ പിടികൂടിയതായും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതു ഭീകരരുടേതാണോയെന്നു വ്യക്തമല്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ദാഇഷ് ഏറ്റെടുത്തു. ആക്രമണത്തില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായും ഇവര്‍ അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാല്‍ രണ്ടു പോലീസുകാര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീടിത് അധികൃതര്‍ നിഷേധിച്ചു. ബന്ദികളാക്കപ്പെട്ടവരില്‍ ബംഗ്ലാദേശിലെ ഇറ്റാലിയന്‍ അംബാസഡര്‍ മരിയോ പാര്‍മറും ഉള്‍പ്പെടുന്നു. എന്നാല്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ആക്രമണമുണ്ടായത്. ധാക്കയിലെ ഗുല്‍ഷാനിലുള്ള ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയില്‍ പത്തോളം വരുന്ന തീവ്രവാദികള്‍ ആയുധങ്ങളുമായി ഹോട്ടലിലേക്ക് ഇരച്ചുകയറി ആളുകളെ ബന്ദികളാക്കുകയായിരുന്നു. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു ഭീകരരുടെ ആക്രമണം.
നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖരായ ആളുകള്‍ പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഇടമാണ് ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫെ. സംഭവം നടന്ന് അല്‍പ്പ സമയത്തിനകം പോലീസും സുരക്ഷാസേനയും റസ്‌റ്റോറന്റ് വളഞ്ഞു. ഭീകരര്‍ പോലീസിനുനേരെ ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. പോലീസ് തിരികെ നടത്തിയ വെടിവയ്പില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു.
മുംബൈ താജ് ഹോട്ടലിലെ ഭീകരാക്രമണത്തിന് സമാനമായ രീതിയിലാണ് ഇവിടെയും ആക്രമണമുണ്ടായതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണം ഉണ്ടായതിന് പിന്നാലെ പോലീസ് റസ്‌റ്റോറന്റ് വളഞ്ഞ് പ്രത്യാക്രമണം തുടങ്ങി. തുടര്‍ന്ന് രൂക്ഷമായ വെടിവയ്പാണ് നടന്നത്. ഭീകരരോട് കീഴടങ്ങാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും അത് ചെവികൊള്ളാന്‍ തയ്യാറായില്ല. ഇതോടെയാണ് സൈന്യം കമാന്‍ഡോകളുമായി രംഗത്തെത്തിയത്.

Keywords: Bangladesh siege: Twenty killed at Holey Artisan Bakery in Dhaka, Police, Terrorists, Attack, Foreigners, Media, Report, Injured, Bangladesh, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.