പ്രധാന അധ്യാപകനെതിരെ ലൈംഗികാതിക്രമത്തിന് പരാതി കൊടുത്ത 16കാരിയെ മതപാഠശാലയില്വെച്ച് തീവെച്ച് കൊന്ന സംഭവം; 16 പേര്‍ക്ക് വധശിക്ഷ
Oct 25, 2019, 09:03 IST
ധാക്ക: (www.kvartha.com 25.10.2019) ബംഗ്ലാദേശില്‍ പ്രധാന അധ്യാപകനെതിരെ ലൈംഗികാതിക്രമത്തിന് പരാതി കൊടുത്ത 16കാരിയെ തീവെച്ച് കൊന്ന സംഭവത്തില്‍ 16 പേര്‍ക്ക് വധശിക്ഷ. മതപാഠശാലയിലെ പ്രധാന അധ്യാപകന് ഉള്‍പ്പെടെ 16 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
ഏപ്രില്‍ 10നാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും, വിദ്യാര്‍ഥികളില്‍ ചിലരും ചേര്‍ന്നാണ് മതപാഠശാലയ്ക്കുള്ളില്വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നാലാം ദിവസം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
മാര്‍ച്ച് അവസാനത്തോടെയാണ് പ്രധാന അധ്യാപകനെതിരെ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രധാന അധ്യാപകന് അറസ്റ്റിലായെങ്കിലും പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഇയാള്‍ ജയിലില്‍ നിന്ന് ആളുകളെ നിയോഗിക്കുകയായിരുന്നു. പെണ്‍കുട്ടി പരാതി പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നതോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബംഗ്ലാദേശില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Bangladesh, News, Murder, Girl, Teacher, Court, Punishment, Bangladesh to execute 16 people for burning teenage girl to death

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.