ബെയ്ജിങ്: (www.kvartha.com 15.09.2015) ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്ത വിവാദ ഹ്രസ്വചിത്രം 'ഇന്ത്യയുടെ മകള്‍' ചൈനയിലേക്ക്. ബെയ്ജിങ്ങില്‍ നടക്കുന്ന വനിതകളുടെ ഫിലി ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഇന്ത്യയുടെ മകള്‍ എന്ന ഹ്രസ്വചിത്രത്തിന് അനുമതി ലഭിച്ചത്. മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുള്ള ഈയൊരാശയം മാത്രമേയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലെസ്ലി ഉഡ്വിന് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഇന്ത്യയുടെ മകള്‍. നിര്‍ഭയ എന്ന് നാമകരണം ചെയ്ത ഡല്‍ഹിപെണ്‍കുട്ടിയെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി. ഇന്ത്യയില്‍ ഈ ഹ്രസ്വചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്രമേളയുടെ ഭാഗമായി ചിത്രത്തെക്കുറിച്ചുള്ള ചര്ച്ചയുമുണ്ടാകുമെന്നാണ് സൂചനകള്‍. കൂടാതെ, നാന്‍ജിങ്, ഗുവാന്ഹു, ഷിയാന്‍, ഷെന്‍ഷെന്‍ തുടങ്ങിയ ചൈനിസ് നഗരങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും.
Also Read: ദുല്‍ദുല്‍ ഷരീഫ് ഒരുലക്ഷം രൂപ നല്കിയ യുവാവിനെ പോലീസ് വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു

Keywords: Chaina, Beijing, New Delhi, Daughter, Girl, Documentary, Film Fest, Cities, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.