ഹീനാ റ­ബ്ബാ­നി ആ­ത്മ­ഹ­ത്യ­യ്­ക്ക് ശ്ര­മി­ച്ചതായി പ്ര­ചാരണം

 


ഹീനാ റ­ബ്ബാ­നി ആ­ത്മ­ഹ­ത്യ­യ്­ക്ക് ശ്ര­മി­ച്ചതായി പ്ര­ചാരണം
ഇ­സ്ലാ­മാ­ബാദ്: പാ­ക്കി­സ്ഥാന്‍ വി­ദേ­ശ­കാ­ര്യ മന്ത്രി ഹി­ന റ­ബ്ബാ­നി ഭര്‍­ത്താ­വി­ന്റെ അ­വിഹി­ത ബ­ന്ധ­ത്തില്‍ മനം­നൊ­ന്ത് ആ­ത്മ­ഹ­ത്യ­യ്­ക്ക് ശ്ര­മി­ച്ച­താ­യി റിപോര്‍ട്ട്‌. സ്ഥാ­പ­ന­ത്തി­ലെ ജോ­ലി­ക്കാ­രി­യു­മാ­യി ഫി­റോ­സി­നു­ള്ള അ­വിഹി­ത ബ­ന്ധ­മ­റി­ഞ്ഞ ഹി­ന ഉ­റ­ക്ക­ഗുളി­ക ക­ഴി­ച്ച് ആ­ത്മ­ഹ­ത്യ­യ്­ക്ക് ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു എ­ന്നാ­ണ് പ്ര­ച­രണം. എ­ന്നാല്‍ ഈ റിപോര്‍­ട്ടു­കള്‍­ക്ക് വ്യ­ക്തമാ­യ സ്ഥി­രീ­കര­ണം നല്‍­കാന്‍ പാ­ക് ഭ­ര­ണ­കൂ­ടം ഇ­നിയും ത­യ്യാ­റാ­യി­ട്ടില്ല.

അ­തേ­സമയം ഹി­ന­യ്ക്കും ബി­ലാ­വ­ലി­നു­മെ­തിരെ തീവ്ര ഇസ്‌­ലാമിക സംഘടനകള്‍ രംഗ­ത്ത് വ­രു­ന്ന­തായി റി­പോര്‍­ട്ടു­ക­ളുണ്ട്. ബംഗ്ലാദേശി ടാബ്ലോയ്ഡ് പത്രമായ വീക്ക്‌­ലി ബ്ലിറ്റ്‌­സാണ് ഇക്കാ­ര്യം റി­പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ച് ഇരുവരുടേയും അവിശുദ്ധബന്ധം കുറ്റകരമാണെന്ന നിലപാടിലാണ് ചി­ല ഇ­സ്ലാ­മിക സംഘടനകളെന്നാണ് വീക്ക്‌­ലി ബ്ലീറ്റ്‌­സ് റിപോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍, ഫ­ത്‌വ പുറപ്പെടുവിക്കാനുള്ള മതസംഘടനകളുടെ തീരുമാനം ഭരണകക്ഷിയായ പിപിപിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പ്രസിഡന്റ് ആസിഫ് അലി അസ്വസ്ഥനാണെന്ന് ബംഗ്ലാദേശി ദിനപത്രമായ ദി ഡെയ്‌­ലി ഇത്തെഫാഖ് റിപോര്‍ട്ടു ചെയ്തു. ഹിനറബ്ബാനിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ സര്‍ദാരി തീരുമാനിച്ചതായും പത്രം പറയുന്നു.

ഭര്‍­ത്താ­വി­ന്റെ അ­വിഹി­ത ബ­ന്ധ­മാണ്‌ ബി­ലാ­വില്‍ ഭൂ­ട്ടോ­യു­മാ­യി ഹിന­യെ അ­ടു­പ്പി­ച്ച­തെ­ന്നാ­ണ് മാധ്യ­മ റിപോര്‍­ട്ടുകള്‍.അ­തേ സമയം ഹി­ന­യും പി.പി.പി.ചെ­യ­ര്‍മാന്‍ ബി­ലാ­ബല്‍ ഭൂ­ട്ടോ­യു­മാ­യി അ­വിഹി­ത ബ­ന്ധ­മു­ണ്ടെന്ന അ­ഭ്യൂ­ഹം ശു­ദ്ധ അ­സം­ബ­ന്ധ­മാ­ണെ­ന്ന് ഭര്‍­ത്താ­വ് ഫി­റോ­സ് ഗുല്‍­സാര്‍ വെ­ളി­പ്പെ­ടുത്തി.

Keywords :  Hina Rabbani Khar, Suicide Attempt, Islamabad, Pakistan, Foreign, Husband, Report, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia