പക്ഷിപ്പനിയെത്തുടര്‍ന്ന് മെക്‌സിക്കോയില്‍ 4,86,000 കോഴികളെ കൊല്ലാന്‍ ഉത്തരവ്

 


സിലായ: മെക്‌സിക്കോയിലെ ഗുവാനജുവാറ്റോ സംസ്ഥാനത്ത് പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടര്‍ന്ന് രോഗം മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ 4,86,000 കോഴികളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

പക്ഷിപ്പനിയെത്തുടര്‍ന്ന് മെക്‌സിക്കോയില്‍ 4,86,000 കോഴികളെ കൊല്ലാന്‍ ഉത്തരവ്കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ് കോയില്‍ പക്ഷിപ്പനി വ്യാപിച്ചതിനെത്തുടര്‍ന്ന് 2.2 കോടി കോഴികളെയാണ് കൊന്നൊടുക്കിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുട്ട ഉപയോഗിക്കുന്ന രാജ്യമാണ് മെക്‌സിക്കോ.

 പക്ഷിപ്പനിയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് കോഴികളെ കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതോടെ മെക്‌സിക്കോയില്‍ മുട്ടക്ഷാമം രൂക്ഷമാകാനാണ് സാധ്യത.

Keywords: Chicken, Fever, Kill, Order, Government, Mexico, Egg, World, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia