തീര്‍ത്ഥാടക ബസ് സ്‌ഫോടനത്തില്‍ തകര്‍ന്ന് 9 മരണം

 


ബെയ്‌റൂട്ട്: (www.kvartha.com 02/02/2015) ലബനീസ് തീര്‍ത്ഥാടകരുമായി പോയ ബസ് സ്‌ഫോടനത്തില്‍ തകര്‍ന്ന് 9 മരണം. ഷിയ തീര്‍ത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ഡമാസ്‌ക്കസിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.

സിറിയയിലെ അല്‍ ക്വയ്ദ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സൂഖ് അല്‍ ഹമാദിയക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ 6 പേര്‍ ലബനീസ് പൗരന്മാരാണ്.
തീര്‍ത്ഥാടക ബസ് സ്‌ഫോടനത്തില്‍ തകര്‍ന്ന് 9 മരണം
ബസില്‍ ബോംബ് സ്ഥാപിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് നിഗമനം. ചാവേര്‍ ആക്രമണ സാധ്യത അന്വേഷണ സംഘം തള്ളി. ബസിനുള്ളില്‍ കണ്ടെത്തിയ മറ്റൊരു ബോംബ് പോലീസ് നിര്‍വീര്യമാക്കിയിരുന്നു.

SUMMARY: Beirut: A blast ripped through a bus carrying Lebanese Shiite pilgrims in Damascus on Sunday, killing at least nine people, a monitor said, in an attack claimed by Al-Qaeda`s Syrian branch.

Keywords: Beirut, Pilgrim bus blast, Damascus, Lebanese Shiite pilgrims, Al Qaeda, Souq al-Hamadiyeh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia