വാഗ ചെക്ക്‌പോസ്റ്റില്‍ ചാവേര്‍ ആക്രമണം: 48 പേര്‍ കൊല്ലപ്പെട്ടു

 


ലാഹോര്‍: (www.kvartha.com 02.11.2014) വാഗ അതിര്‍ത്തിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. വാഗ ചെക്ക്‌പോസ്റ്റില്‍ പതിവ് ആഘോഷങ്ങള്‍ നടന്നതിന് പിന്നാലെയായിരുന്നു സ്‌ഫോടനം. ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ ചാവേര്‍ ആക്രമണമാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

വാഗ ചെക്ക്‌പോസ്റ്റില്‍ ചാവേര്‍ ആക്രമണം: 48 പേര്‍ കൊല്ലപ്പെട്ടുഎല്ലാ ദിവസവും സൂര്യാസ്തമയത്തിന് മുന്‍പ് ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സൈനീകര്‍ ക്രോസിംഗിലെത്തി പരസ്പരം സല്യൂട്ട് നല്‍കി പതാകകള്‍

താഴ്ത്തി പിരിയുകയാണ് പതിവ്. ഇതുകാണാന്‍ ദിനം പ്രതി നൂറുകണക്കിനാളുകള്‍ എത്താറുണ്ട്. ഈ ചടങ്ങിന് പിന്നാലെയായിരുന്നു സ്‌ഫോടനം.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

SUMMARY: Lahore: At least 30 people were killed in an explosion near the Pakistani-Indian border on Sunday after a daily ceremony at the Wagah border crossing, an intelligence source told Reuters.

Keywords: Pakistan, Wagah border, Blast, Punjab, Pakistan Rangers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia