Gmail | വരുന്നു ജിമെയിലിലും 'ബ്ലൂ ടിക്ക്'; നേട്ടം ഉപയോക്താക്കൾക്ക്! പണം നൽകണോ? അറിയാം കൂടുതൽ

 


ന്യൂഡെൽഹി: (www.kvartha.com) ട്വിറ്ററിലെ 'ബ്ലൂ ടിക്ക്' കുറച്ച് കാലമായി വാർത്തകളിൽ നിറയുകയാണ്. നിരവധി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ബ്ലൂ ടിക്ക് നൽകുന്നുണ്ട്. ലിങ്ക്ഡ്ഇൻ പോലും അടുത്തിടെ സ്ഥിരീകരണ ബാഡ്ജുകൾ അവതരിപ്പിച്ചു. ഇപ്പോഴിതാ ഗൂഗിളും ബ്ലൂ ടിക്കിന് തുടക്കം കുറിക്കുകയാണ്. ഗൂഗിൾ അതിന്റെ ജിമെയിൽ സേവനത്തിൽ തിരഞ്ഞെടുത്ത ചില ഉപയോക്താക്കളുടെ പേരുകൾക്ക് മുന്നിൽ നീല മാർക്ക് ആരംഭിക്കാൻ പോകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Gmail | വരുന്നു ജിമെയിലിലും 'ബ്ലൂ ടിക്ക്'; നേട്ടം ഉപയോക്താക്കൾക്ക്! പണം നൽകണോ? അറിയാം കൂടുതൽ

മറ്റ് പ്ലാറ്റ്‌ഫോമുകളെപ്പോലെ, പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകളെ തിരിച്ചറിയാൻ ജിമെയിലിൽ നീല മാർക്ക് ഉപയോഗിക്കും. ഇതിൽ, അയച്ചയാളുടെ പേരിന് അടുത്തായി അടയാളം കാണിക്കും. ഈ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് യഥാർഥ ഉറവിടത്തിൽ നിന്നുള്ള മെയിൽ ആണോ അല്ലെങ്കിൽ സ്‌കാമറിൽ നിന്നുള്ളതാണോ എന്ന് മനസിലാക്കാൻ സഹായിക്കുന്നു. ജിമെയിലിന്റെ നീല മാർക്ക് കമ്പനികൾക്കും ബ്രാൻഡുകൾക്കും മാത്രമായിരിക്കും.

ജിമെയിലിന്റെ ബ്രാൻഡ് ഇൻഡിക്കേറ്റർ ഫോർ മെസേജ് ഐഡന്റിഫിക്കേഷൻ (BIMI) സവിശേഷതയുടെ ഭാഗമാണ് നീല ചെക്ക്മാർക്ക്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ജിമെയിലിന്റെ ബ്ലൂ ടിക്ക് അല്പം വ്യത്യസ്തമായിരിക്കും. മെറ്റാ, ട്വിറ്റർ എന്നിവർ വെരിഫൈഡ് ഉപയോക്താക്കളിൽ നിന്ന് നീല ചെക്ക്മാർക്കുകൾക്ക് പണം ഈടാക്കുന്നു. അതേസമയം ബ്ലൂ ടിക്കിനായി ഗൂഗിൾ ഉപയോക്താക്കളിൽ നിന്ന് പണമൊന്നും വാങ്ങില്ല.

Keywords: News, World, Technology, Gmail, Blue Tick, Twitter, Money,   Blue verified checkmarks are coming to Gmail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia