Body Found | ഒരാഴ്ചയായി കാണാതായ ക്രിപ്റ്റോ കോടീശ്വരന്റെ മൃതദേഹം പെട്ടിയ്ക്കകത്ത് വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി; തിരിച്ചറിയാന്‍ സഹായിച്ചത് വിരലടയാളങ്ങളും ശരീരഭാഗങ്ങളിലെ ടാറ്റൂകളും; 3 തവണ വെടിയേറ്റതായി പോസ്റ്റുമോര്‍ടം റിപോര്‍ട്

 


ബ്യൂണസ് ഐറിസ്: (www.kvartha.com) ഒരാഴ്ചയായി കാണാതായ ക്രിപ്റ്റോ കോടീശ്വരന്റെ മൃതദേഹം പെട്ടിയ്ക്കകത്ത് വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഫെര്‍ണാണ്ടോ പെരസ് അല്‍ഗാബ എന്നയാളാണ് കൊല്ലപ്പെട്ടത്. ജൂലൈ 19 മുതലാണ് അല്‍ഗാബയെ കാണാതായത്.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിന് സമീപത്തെ തെരുവില്‍ ഞായറാഴ്ചയാണ് അല്‍ഗാബയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അരുവിക്കു സമീപം കളിക്കുന്നതിനിടെ ഒരുകൂട്ടം കുട്ടികളാണ് ചുവന്ന നിറത്തിലുള്ള സ്യൂട് കേസ് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ പൊലീസിനെ വിവരമറിക്കുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും അല്‍ഗബയുടെ കാലുകളും കൈത്തണ്ടകളും കണ്ടെത്തുകയും ചെയ്തു. മറ്റൊരു കൈ അരുവിയില്‍നിന്നു കണ്ടെടുത്തു. ബുധനാഴ്ച പൊലീസ് നടത്തിയ തിരച്ചിലിലാണ് കാണാതായ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെത്തിയത്. വളരെ സൂക്ഷ്മമായാണ് ഓരോ അവയവങ്ങളും മുറിച്ചുമാറ്റിയിരിക്കുന്നതെന്നും വിദഗ്ധനായ ഒരാളാണ് കൊലയ്ക്കു പിന്നിലെന്നും പൊലീസ് പറഞ്ഞു.

മൃതദേഹം വെട്ടിനുറുക്കുന്നതിനു മുന്‍പ് അല്‍ഗാബയ്ക്ക് മൂന്നു തവണ വെടിയേറ്റതായും പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നു. വിരലടയാളങ്ങളും ശരീരഭാഗങ്ങളിലെ ടാറ്റൂകളുമാണ് അല്‍ഗാബയെ തിരിച്ചറിയാന്‍ സഹായിച്ചത്. ക്രിപ്‌റ്റോ കറന്‍സി വ്യാപാരത്തിലൂടെയാണ് അല്‍ഗാബ കോടീശ്വരനായത്. ആഡംബര വാഹനങ്ങള്‍ വാടകയ്ക്കു നല്‍കിയും പണം സമ്പാദിച്ചിരുന്നു. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് അല്‍ഗാബയ്ക്കുള്ളത്.

Body Found | ഒരാഴ്ചയായി കാണാതായ ക്രിപ്റ്റോ കോടീശ്വരന്റെ മൃതദേഹം പെട്ടിയ്ക്കകത്ത് വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി; തിരിച്ചറിയാന്‍ സഹായിച്ചത് വിരലടയാളങ്ങളും ശരീരഭാഗങ്ങളിലെ ടാറ്റൂകളും; 3 തവണ വെടിയേറ്റതായി പോസ്റ്റുമോര്‍ടം റിപോര്‍ട്

വാടകയ്‌ക്കെടുത്ത അപാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന അല്‍ഗാബ, ജൂലൈ 19നു ഇത് ഒഴിയേണ്ടതായിരുന്നു. എന്നാല്‍ അല്‍ഗാബയെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമയാണ് പൊലീസില്‍ പരാതി നല്‍കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. കടബാധ്യതകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. അന്വേഷണം നടത്തിവരികയാണ്.

Keywords:  Body Of Missing Crypto Billionaire Found Chopped Up In Suitcase, US, News, Dead Body, Found, Children, Playing Ground, Parents, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia