കുടുംബവുമായി യാത്ര ചെയ്യുന്നവരില്‍ ബുദ്ധിമുട്ടുണ്ടാക്കും; ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരില്‍ യുവതിയുടെ യാത്ര വിലക്കി വിമാനകമ്പനി
Jul 13, 2021, 16:38 IST
ടെക്സസ്: (www.kvartha.com 13.07.2021) ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരില്‍ യുവതിയുടെ യാത്ര വിലക്കി വിമാനകമ്പനി. ധരിച്ചിരുന്ന വസ്ത്രം വളരെ ചെറുതാണെന്നും ഇത് കുടുംബവുമായി യാത്രചെയ്യുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ടര്‍കിഷ് ബോഡി ബില്‍ഡറും ഫിറ്റ്നസ് മോഡലുമായ ഡെനീസ് സായ്പെനറിന്റെ വിമാന യാത്ര വിലക്കിയത്.
ടെക്സസില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഷോര്‍ട്സും ചെറിയ ടോപും ധരിച്ച ഡെനീസ് സായ്പെനറെ അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ തടയുകയായിരുന്നു. 'ഉചിതമായ വസ്ത്രം' ധരിക്കണമെന്ന് അമേരികന്‍ എയര്‍ലൈന്‍സിന്റെ നിയമത്തില്‍ പറയുന്നതായി കമ്പനി വിശദീകരിച്ചു. എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞതോടെ ജീവനക്കാര്‍ക്ക് നേരെ ഡെനീസ് കയര്‍ക്കുകയും ചെയ്തിരുന്നു.
Keywords: News, World, Passengers, Woman, Dress, Family, Flight, Ban, Travel, Bodybuilder and Model Deniz Saypinar Banned From Boarding Flight Over Her ‘Short & Skimpy’ Outfit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.