Launching Postponed | ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍; ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു
May 7, 2024, 11:13 IST
ന്യൂയോര്‍ക്: (KVARTHA) വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുന്‍പ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു. റോകറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. അടുത്ത വിക്ഷേപണം എന്നാണെന്ന് പിന്നീട് അറിയിക്കും. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കല്‍ നടപടിയും ഉടന്‍ ഉണ്ടാകും.
ഇന്‍ഡ്യന്‍ സമയം രാവിലെ എട്ടിന് ശേഷമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. യുഎസിലെ കെനഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണത്തിന് ഒരുങ്ങിയത്. യാത്രികരായ സുനിത വില്യംസും ബുച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.
ആദ്യമായാണ് സ്റ്റാര്‍ ലൈനര്‍ മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്താന്‍ തീരുമാനിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനര്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നല്‍കിയിരുന്നത് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് എന്നാണ്. ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോടര്‍ക്രാഫ്റ്റുകള്‍, റോകറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കംപനി.
Keywords: News, World, Technology, Boeing Starliner Capsule, First Crewed Test, Flight, Postponed, Atlas Rocket, Glitch, Florida, Astronauts, International Space Station (ISS), Elon Musk, SpaceX, NASA, Boeing Starliner capsule's first crewed test flight postponed over Atlas rocket glitch.

ഇന്‍ഡ്യന്‍ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയായിരുന്നു നിശ്ചയിച്ചിരുന്നത്. 2006 ഡിസംബര്‍ ഒമ്പതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്. തുടര്‍ന്ന് 2012ല്‍ അവര്‍ രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ കണക്കുപ്രകാരം അവര്‍ ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചിട്ടുണ്ട്. ഏഴ് ബഹിരകാശ നടത്തത്തിലൂടെ 50 മണിക്കൂര്‍ 40 മിനുട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെകോര്‍ഡും സുനിതക്ക് സ്വന്തമാണ്. ഗുജറാതിലെ മെഹ്സാന ജില്ലയിലെ ജുലാസാനില്‍ ജനിച്ച സുനിത പിന്നീട് അമേരികയിലേക്ക് കുടിയേറുകയായിരുന്നു. ഇപ്പോള്‍ പുതിയ ബഹിരാകാശ വാഹനമായ 'ബോയിങ്ങ് സ്റ്റാര്‍ലൈനറി'ല്‍ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സുനിതയെന്നും നാസ അറിയിച്ചു.
Keywords: News, World, Technology, Boeing Starliner Capsule, First Crewed Test, Flight, Postponed, Atlas Rocket, Glitch, Florida, Astronauts, International Space Station (ISS), Elon Musk, SpaceX, NASA, Boeing Starliner capsule's first crewed test flight postponed over Atlas rocket glitch.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.