തട്ടിക്കൊണ്ടു പോയ 300 പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിച്ചതായി ബൊക്കോഹോറം തീവ്രവാദികള്‍

 


അബൂജ: (www.kvartha.com 01.11.2014) നൈജീരിയയില്‍ ബൊക്കോഹോറം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചതായി ഭീകരരുടെ വെളിപ്പെടുത്തല്‍. 300 ഓളം പെണ്‍കുട്ടികളെയാണ്  ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതായുള്ള അധികൃതരുടെ വാദവും ഭീകരര്‍ തള്ളി.

ഒക്ടോബര്‍ 17നാണ് പ്രതിരോധ സേനയുടെ തലവന്‍ എയര്‍ചീഫ് മാര്‍ഷല്‍ അലക്‌സ് ബദേഹ് ബൊക്കോഹോറം തീവ്രാവാദികള്‍ സൈന്യവുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പെട്ടതായുള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച്  അറിയില്ലെന്നായിരുന്നു ഭീകരരുടെ പ്രതികരണം.  വെള്ളിയാഴ്ച രാത്രി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ഓഫീസില്‍ അയച്ച വീഡിയോ സന്ദേശത്തിലാണ്  തീവ്രവാദികളുടെ വെളിപ്പെടുത്തല്‍.

വീഡിയോയിലൂടെ തീവ്രവാദികളിലൊരാളായ അബൂബക്കര്‍ ഷെക്കാവുവിന്റെ വാചകങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്.  'പെണ്‍കുട്ടികളുടെ കാര്യം മറന്നേക്കു..കാരണം അവരെ ഞാന്‍  വിവാഹം കഴിപ്പിച്ച് അയച്ചു എന്ന് ചിരിച്ചുകൊണ്ടു പറയുന്ന വാക്കുകളാണ് ഉള്‍പെടുത്തിയത്.  സര്‍ക്കാരുമായുള്ള  യുദ്ധത്തില്‍ നിന്നും തിരിച്ചു പോക്കില്ലെന്നും ഷെക്കാവു പറയുന്നുണ്ട്.'

2009 മുതല്‍ നൈജീരിയയില്‍ ആധിപത്യം സ്ഥാപിച്ച ബൊക്കോഹോറം തീവ്രവാദികളെ ഇല്ലാതാക്കാന്‍ സൈന്യം കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും അവരെ രാജ്യത്തു നിന്നും തുടച്ചുനീക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2014 ല്‍ മാത്രം രണ്ടായിരം സാധാരണക്കാരണ് ബൊക്കോഹറം തീവ്രവാദികളുടെ ആക്രമണത്തിനിരയായത്.
തട്ടിക്കൊണ്ടു പോയ 300 പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിച്ചതായി ബൊക്കോഹോറം തീവ്രവാദികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തച്ചങ്ങാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയില്‍ നൂറില്‍ നൂറുമാര്‍ക്ക്
Keywords:  Women, Kidnap, Terrorists, Message, Military, Gun attack, World, Boko Haram Denies Truce, Kidnapped Girls Married.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia