ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

 


അബുജ: (www.kvartha.com 02/02/2015)   നൈജീരിയയില്‍ ബോകോഹറാം തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ നൈജീരിയന്‍ പട്ടണമായ ഗോംബെയിലാണ് തീവ്രവാദികള്‍ രണ്ട് ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തിയത്.

ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
കൗസര്‍ കറ്റാകോയിലെ ചെക്ക് പോസ്റ്റിനും നേരെയും സോഹുവാര്‍ കസുവയിലെ ചന്തയിലുമാണ് ചാവേറുകള്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. സൈനിക ചെക്ക് പോസ്റ്റില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു സൈനികനടക്കം മൂന്നുപേരും ചന്തയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേരുമാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു

തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ കുറേ ദിവസങ്ങളായി നൈജീരിയന്‍ സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി ബോണോ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വന്‍ ആയുധശേഖരം സൈന്യം പിടി കൂടിയിരുന്നു.ഇതില്‍ പ്രതിക്ഷേധിച്ചാണ് ചാവേറുകള്‍ ആക്രമം നടത്തിയതെന്നാണ് പ്രാഥമികറിപ്പോര്‍ട്ടുകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia