റാവല്‍പിണ്ടിയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ സ്‌ഫോടനം; 23 പേര്‍ കൊല്ലപ്പെട്ടു

 


ഇസ്ലാമാബാദ്: (www.kvartha.com 09.04.2014) പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ക്കറ്റില്‍ ഒളിപ്പിച്ചുവച്ചിരുന്ന ഏതാണ്ട് അഞ്ചുകിലോയോളം വരുന്ന സ്‌ഫോടക വസുതകളാണ് പൊട്ടിത്തെറിച്ചതെന്ന് വിദേശ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചൊവ്വാഴ്ച പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് ഭരണസിരാകേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം ജനപാര്‍പ്പുള്ള മറ്റൊരു കേന്ദ്രത്തില്‍ സഫോടനം ഉണ്ടായിരിക്കുന്നത്. ബലൂച്ചി വിമതപോരാളികളാണ് രണ്ട് സ്‌ഫോടനങ്ങള്‍ക്കും പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

റാവല്‍പിണ്ടിയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ സ്‌ഫോടനം; 23 പേര്‍ കൊല്ലപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: International, Bomb blast in Rawalpindi market, Vegetable Market, 23 Killed, 39 injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia