പഠനത്തില്‍ ശ്രദ്ധിക്കാത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും അമ്മയുടെ ശാസന; ഉറങ്ങിക്കിടക്കുമ്പോള്‍ അലമാരയില്‍ നിന്നും തോക്കെടുത്ത് 'നാലംഗ കുടുംബത്തെ വെടിവച്ച് കൊന്ന് 14 കാരന്‍'; ഒടുവില്‍ കുറ്റസമ്മതം

 


ലാഹോര്‍: (www.kvartha.com 29.01.2022) പഠനത്തില്‍ ശ്രദ്ധിക്കാത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും അമ്മയുടെ ശാസന. ഇതിന് പ്രതികാരമെന്നോണം ഉറങ്ങിക്കിടക്കുമ്പോള്‍ അലമാരയില്‍ നിന്നും തോക്കെടുത്ത് 14 കാരന്‍ നാലംഗ കുടുംബത്തെ വെടിവച്ച് കൊന്നതായി പൊലീസ്.   

പഠനത്തില്‍ ശ്രദ്ധിക്കാത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും അമ്മയുടെ ശാസന; ഉറങ്ങിക്കിടക്കുമ്പോള്‍ അലമാരയില്‍ നിന്നും തോക്കെടുത്ത് 'നാലംഗ കുടുംബത്തെ വെടിവച്ച് കൊന്ന് 14 കാരന്‍'; ഒടുവില്‍ കുറ്റസമ്മതം

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ലാഹോറിലെ കഹ്ന പ്രദേശത്തെ വീട്ടിലാണ് കഴിഞ്ഞയാഴ്ച കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തെ ആക്രമിച്ച മകന്‍ ഒഴിച്ച് ബാക്കി എല്ലാവരും കൊല്ലപ്പെട്ടതായി പാകിസ്താന്‍ പൊലീസ് അറിയിച്ചു. അമ്മയെയും സഹോദരങ്ങളെയും താന്‍ തന്നെയാണ് കൊന്നതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു.

ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയുടെ അടിമയാണ് 14കാരന്‍. അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയുമടക്കം നാലുപേരെയാണ് കുട്ടി വെടിവച്ചു കൊന്നത്. ദിവസത്തില്‍ കൂടുതല്‍ സമയവും ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ചിലവഴിക്കുന്നതിനാല്‍ കുട്ടിക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

പഠനത്തില്‍ ശ്രദ്ധിക്കാത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും കുട്ടിയെ അമ്മ ശാസിച്ചിരുന്നു. സംഭവ ദിവസവും അമ്മ കുട്ടിയെ ഈ വിഷയത്തെ കുറിച്ച് പറഞ്ഞ് ശകാരിച്ചിരുന്നു. പിന്നീട് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ കുട്ടി അലമാരയില്‍ നിന്ന് തോക്കെടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Keywords:  Boy kills 4 family members, Lahore, Pakistan, Killed, Family, Police, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia