കണ്ണില്ലാത്ത ക്രൂരത: ഏഴ് വയസുക്കാരനെ ദേഹമാകെ തേനീച്ച പൊതിഞ്ഞ് തടി കഷണത്തിൽ കെട്ടിയിട്ട നിലയിൽ: സംഭവത്തിൽ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

 


കെയ്‌റോ: (www.kvartha.com 03.06.2021) മാതാപിതാക്കൾ മക്കളെ അതിരുവിട്ട് ശിക്ഷിക്കുന്ന വിഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ശിക്ഷ എന്ന പരിധി വിട്ട് പീഡനം എന്ന നിലയിലേയ്ക്ക് ചെന്നെത്താറുമുണ്ട്. മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും സ്വാധീനത്തിലോ, അതുമല്ലെങ്കിൽ മാനസിക ബലഹീനതകളുടെ പുറത്തോ ഒക്കെ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ പലപ്പോഴും അതിരുകടക്കുകയാണ്. അങ്ങനെയുള്ള ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർചാവിഷയം.

മകൻ മോഷ്ടിച്ചെന്ന് അയൽക്കാരന്റെ ആരോപണത്തെ തുടർന്ന് സ്‌കൂൾ വിദ്യാർഥിയായ മകനെ തടിക്കഷണത്തിൽ കെട്ടിയിട്ട് തേനീച്ചകളെ ആകർഷിക്കാനായി മുഖത്ത് തേൻ ഒഴിച്ചു കൊടുത്തുവെന്നാണ് പുറത്തുവരുന്ന റിപോർടുകൾ. ഏഴ് വയസ് മാത്രമുള്ള ആൺകുട്ടിയുടെ മുഖത്ത് തേനീച്ചക്കൂട്ടം പൊതിയുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. കൈകൾ പുറകിൽ കെട്ടി, അനങ്ങാൻ പോലും കഴിയാത്ത വിധം തേനീച്ചകളുടെ ആക്രമണം ഏൽക്കേണ്ടി വന്നിരിക്കുകയാണ് ഏഴ് വയസുകാരന്.

എന്നാൽ, ദേഷ്യമടങ്ങാത്ത അച്ഛൻ മകനെ വീടിന്റെ മേൽക്കൂരയിൽ കൊണ്ട് പോയി ഇരുത്തിയെന്നും അവിടെ വച്ച് ശരീരത്തിലുടനീളം കൊതുകുകളും തേനീച്ചകളും അവനെ കടിച്ചുവെന്നും അമ്മ പറഞ്ഞുവെന്നാണ് റിപോർട്. സംഭവത്തെ തുടർന്ന് 34 -കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് അമ്മ എടുത്ത മകന്റെ ചിത്രം ഇപ്പോൾ പിതാവിനെതിരെയുള്ള തെളിവായി പൊലീസ് എടുത്തിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കണ്ണില്ലാത്ത ക്രൂരത: ഏഴ് വയസുക്കാരനെ ദേഹമാകെ തേനീച്ച പൊതിഞ്ഞ് തടി കഷണത്തിൽ കെട്ടിയിട്ട നിലയിൽ: സംഭവത്തിൽ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

അതേസമയം സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ ദാരുണമായ അവസ്ഥയിലാണ് കണ്ടെത്തിയതെന്നും ഉടനെ തന്നെ അവർ അവനെ ആശുപത്രിയിൽ എത്തിക്കുകയും എത്രത്തോളം പരിക്കേറ്റിട്ടുണ്ട് എന്ന് രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ റിപോർടുകൾ ഒന്നും ലഭ്യമല്ല.

ഭർത്താവ് അവരെ ആവർത്തിച്ച് മർദിക്കുമായിരുന്നു എന്നും കുട്ടിയെ നിരന്തരം പീഡിപ്പിക്കുമെന്നും ആ സ്ത്രീ അവകാശപ്പെട്ടു. പലപ്പോഴും അമ്മയ്ക്കും മകനും ആഹാരവും, വെള്ളവും അയാൾ നിഷേധിച്ചുവെന്നും ആരോപണമുണ്ട്. പ്രതിയെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും ഇതുവരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Keywords:  News, Egypt, World, Police, Case, Father, Arrest, Arrested, Bees, Punishment for stealing, Egyptian man, Boy, seven, is tied to a wooden pole and covered in honey to attract BEES by his Egyptian man 'as punishment for stealing.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia