മൊയ്തീനും കാഞ്ചനയ്ക്കും അപ്പുറമാണ് ഈ പ്രണയം!

 


(www.kvartha.com 26.09.2015) ഇത്രമേല്‍ നീയെന്നെ സ്‌നേഹിച്ചിരുന്നെങ്കില്‍ എന്തിനു നീയെന്നെ വീട്ടകന്നു, അകലാന്‍ അനുവദിച്ചു. ഇത്ര ചേതോഹരമായ വരികളില്‍ പറയുന്നത് പോലെ ഇതിലെ നായിക നായകനെ വിട്ടകന്നത് മരണത്തിലേക്കാണ്. വെറുമൊരു പ്രണയവിരഹത്തിന്റെ കഥയല്ല ഈ പ്രണയിതാക്കളുടേത്. അതിനും എത്രയോ അപ്പുറം, മൊയ്തീനും കാഞ്ചനമാലയും പോലെ.

ജീവിച്ചിരിക്കുമ്പോള്‍ പ്രണയം പറയാന്‍ കഴിയാതെ പോയ ഒരാള്‍ കാമുകിയുടെ മരണശേഷം അവളെ ചേര്‍ത്തു പിടിച്ചു അത് പറയുകയും ഇനി നീയല്ലാതെ എന്റെ ജീവിതത്തിലൊരു പെണ്ണില്ലെന്നു പറയുകയും ചെയ്താലോ? പ്രണയം പറയാതെ തന്നെ മനസിന്റെ ഉളളറകളില്‍ സൂക്ഷിച്ച ആ രൂപം പെട്ടെന്നൊരു നാള്‍ മരണത്തിലേക്ക പോയപ്പോള്‍ അവനെന്തു ചെയ്യണമെന്നറിയില്ല. പക്ഷേ അവളോടുളള പ്രണയം ഉപേക്ഷിക്കാന്‍ തയാറാകാതിരുന്ന അവനെ അവളെ സ്വന്തമാക്കി. നിശ്ചലമായ അവളുടെ ശരീരത്തോട് അവന്‍ പറഞ്ഞു, അവളെ അവന്‍ എത്രത്തോളം പ്രണയിക്കുന്നു എന്ന്. അവള്‍

അവന്റെ നല്ലപാതിയായി എത്തുന്ന നിമിഷം വിരലില്‍ അണിയിക്കാന്‍ വച്ച മോതിരവും അവളെ അണിയിച്ചു.

ഹലാം സര്‍വകലാശാലയിലെ ബയോ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു അഭിഗെയ്ല്‍. ഇരുപത്തിരണ്ടുകാരനായ ജോഷ് തോംസണ്‍ അവിടുത്തെ ടെന്നീസ് കോച്ചും. ആദ്യം കണ്ട മാത്രയില്‍ ജോഷ് അബിയെ പ്രണയിച്ചു തുടങ്ങി. നല്ല സുഹൃത്തുക്കായിരുന്നിട്ടു കൂടി അവന്‍ അവളോടുളള ഇഷ്ടം മാത്രം വെളിപ്പെടുത്തിയില്ല. പറയാതെ പറയാതെ മനസിന്റെ ആഴത്തിലേക്ക് ഒരു മഞ്ഞുറ പോലെ ആഴ്ന്നിറങ്ങുന്ന പ്രണയത്തെ അവന്‍ സൂക്ഷിച്ചു.പക്ഷേ വിധി മറ്റൊന്നായിരുന്നു.

അവിചാരിതമായാണ് അബിയെ വിധി തട്ടിയെടുത്തത്. അബിയുടെ മൃതമായ ശരീരത്തെയെങ്കിലും തന്റെ ഇഷ്ടം അറിയിക്കണമെന്ന് അവന്‍ തീരുമാനിച്ചു. അതിനായി അബിയുടെ മാതാപിതാക്കളില്‍ നിന്നുംഅനുവാദവും വാങ്ങി. അങ്ങനെ ഇഷ്ടം അറിയിക്കുക മാത്രമല്ല പ്രണയിനിയുടെ വിരലില്‍ അണിയാനായി കരുതിവച്ച മോതിരവും ആ മൃതശരീരത്തില്‍ സമര്‍പ്പിച്ച് അവളെ അവന്‍ സ്വന്തമാക്കി. അബിയുടെ വിരലില്‍ മോതിരം അണിയിച്ചയുടന്‍ തോംസണ്‍ പ്രഖ്യാപിച്ചു, അബിയും ഞാനും ഇപ്പോള്‍ ഒന്നായെന്ന്. മാത്രമല്ല, അബിയുടെ വിരലില്‍ മോതിരം കിടക്കുന്നതിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയ വഴി ലോകം മുഴുവന്‍ അറിയിച്ചു, അവള്‍ അവന്റേതെന്ന്!! തനിക്കിനി മറ്റൊരു ജീവിതമില്ലെന്നും അവന്‍ പ്രഖ്യാപിച്ചു. ജീവിതകാല മുഴുവന്‍ അവള്‍ മതി അവന്റെ പ്രണയിനിയായെന്നു. ഇങ്ങനെ മരണ കവര്‍ന്ന പ്രണയിനിക്കായി മരണത്തിന് തകര്‍ക്കാനാവാത്ത പ്രണയവുമായി ജോഷ് കാത്തിരിക്കുന്നു, അബിയെ...
മൊയ്തീനും കാഞ്ചനയ്ക്കും അപ്പുറമാണ് ഈ പ്രണയം!
   
SUMMARY: A grief-stricken boyfriend got ‘engaged’ to his dead girlfriend - and posted a Facebook photo of his ring on her finger. Abigail Hall, 18, collapsed and died after less than a week at university. Her boyfriend Josh Thompson, who was teaching tennis in Corfu, immediately flew back to the UK.
And after asking her parents for permission, he put a ring on her finger and announced “Abigail Hall and I are now engaged. She is my life.”
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia