Study | നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് പെട്ടെന്ന് ഓർമ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം; പെരുമാറ്റത്തെയും ബാധിക്കാം

 


ന്യൂഡെൽഹി: (www.kvartha.com) 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികളിൽ, സാധാരണയായി ജീവനക്കാർ രണ്ട് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നു, പകൽ ഷിഫ്റ്റും രാത്രി ഷിഫ്റ്റും. ജോലിയുടെ സുഗമമായ പ്രവർത്തനത്തിന് ഈ ക്രമീകരണം ആവശ്യമാണ്, എന്നാൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് ശരീരത്തിൽ എന്ത് ഫലമുണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ? ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.

Study | നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് പെട്ടെന്ന് ഓർമ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം; പെരുമാറ്റത്തെയും ബാധിക്കാം

രാത്രി ജോലി ചെയ്യുന്നവരിൽ അല്ലെങ്കിൽ രാത്രി ഏറെ നേരം ജോലി ചെയ്യുന്നവരിൽ പെട്ടെന്ന് ഓർമ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കാനഡയിലെ യോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഇത് മാത്രമല്ല, നൈറ്റ് ഷിഫ്റ്റും വൈജ്ഞാനിക വൈകല്യവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നും ഗവേഷണം കണ്ടെത്തി. ഗവേഷകർ പറയുന്നതനുസരിച്ച്, ഓർമക്കുറവിന് പുറമേ, ഈ ആളുകൾക്ക് വൈജ്ഞാനിക വൈകല്യത്തിന്റെ പ്രശ്നവും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരിൽ ബുദ്ധിമാന്ദ്യം 79 ശതമാനം കൂടുതലാണെന്നും പഠനത്തിൽ പറയുന്നുണ്ട്.

ഇക്കാരണത്താൽ തലച്ചോറിന് മോശം ഫലമുണ്ടാക്കുകയും ചെയ്യുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ആളുകളുടെ പെരുമാറ്റത്തിലും മാറ്റങ്ങൾ കാണാൻ കഴിയുമെന്നും ഗവേഷണത്തിൽ പറഞ്ഞിട്ടുണ്ട്. ഈ പഠനത്തിൽ മൊത്തം 47,811 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്, ദിവസങ്ങളോളം ഗവേഷണം നടത്തിയാണ് പഠനം പൂർത്തീകരിച്ചത്. പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്ലോസ് വൺ (PLOS ONE) ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഷിഫ്റ്റ് വർക്ക് കാര്യമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും

വെറും നാലാഴ്ചത്തെ ഷിഫ്റ്റ് ജോലി സ്ത്രീകളുടെ ജൈവ ഘടികാരങ്ങളെ തടസപ്പെടുത്തുകയും അവരുടെ പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് 2023 ലെ മറ്റൊരു പഠനം മുന്നറിയിപ്പ് നൽകുന്നു. ഷിഫ്റ്റ് ജോലി ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ തടസപ്പെടുത്തുമെന്ന് പഠന രചയിതാക്കൾ വിശദീകരിച്ചു, ഇത് ശാരീരികവും മാനസികവും പെരുമാറ്റപരവുമായ മാറ്റങ്ങളാണ്.

2021-ൽ , രാത്രി ഷിഫ്റ്റിൽ സ്ഥിരമായി ജോലി ചെയ്യുന്ന ആളുകളുടെ കാൻസർ സാധ്യത വർദ്ധിക്കുന്നതിനുള്ള സാധ്യത ഗവേഷകർ ചൂണ്ടിക്കാണിച്ചു. വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഹെൽത്ത് സയൻസസ് സ്ലീപ്പ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, രാത്രിയിൽ സ്ഥിരമായി ജോലി ചെയ്യുന്നവരിൽ സാധാരണ 24 മണിക്കൂർ താളം തകരാറിലാകുന്നു. ഇത് കാൻസറുമായി ബന്ധപ്പെട്ട ചില ജീനുകളുടെ അസാധാരണമായ പ്രവർത്തനത്തിന് കാരണമാകുന്നു, കൂടാതെ ഡിഎൻഎ തകരാറിലാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു.

Keywords: Night Shift, Health News, Malayalam News, Lifestyle, Memory Lose, Study, Report, Working,  Brain Fog on Night Shift: Working nights leads to a higher chance of memory loss, experts warn.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia