കൊള്ളസംഘം തലയ്ക്കടിച്ചു, സെയില്‍സ്മാന്‍ ശാസ്ത്രജ്ഞനായി!

 


വാഷിംഗ്ടണ്‍:  (www.kvartha.com 08.05.2014) പഠിത്തത്തില്‍ മണ്ടനായ ജേസനെ ലോകത്തിലെ ഏറ്റവും വലിയ ഗണിത ശാസ്ത്ര പ്രതിഭയാക്കിയത് തലയ്ക്കു കിട്ടിയ അടിയാണ്. അവിശ്വസിക്കേണ്ട സംഗതി സത്യമാണ്. മനുഷ്യശരീരത്തില്‍ സംഭവിക്കുന്ന വിസ്‌ഫോടനകരമായ മാറ്റങ്ങള്‍ ശാസ്ത്രത്തിന് ചിലപ്പോള്‍ പിടികിട്ടിയെന്നുവരില്ല. അക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു അത്ഭുതമാണ് വാഷിംഗ്ണ്‍ ടക്കോമയിലെ 41കാരനായ ജേസന്‍ പാഡ്ജറ്റിന്റെ ജീവിതത്തിലും ഉണ്ടായത്.

ആ കഥ ഇങ്ങനെയാണ്: പഠനത്തില്‍ പിന്നിലായിരുന്ന ജേസന്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. 2002- ല്‍ ഒരു കരോക്കെ ബാറില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജേസനെ ഒരു കൂട്ടം കൊള്ളക്കാര്‍ ആക്രമിച്ചു. തലയ്‌ക്കേറ്റ അടിയില്‍ തലച്ചോറിന് മാരകമായി പരിക്കേറ്റു.

ബോധം നഷ്ടപ്പെട്ട ജേസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നിക്കായിരുന്നു ഡോക്ടര്‍മാര്‍ ചികിത്സ നടത്തിയത്. അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങി. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതോടെ ആള്‍ വേറൊരാളാവുകയായിരുന്നു. ജേസന്റെ കാഴ്കള്‍ക്ക് കൂടുതല്‍ പ്രഭവന്നു. സങ്കീര്‍ണമായ ഗണിത ശാസ്ത്ര വിഷയങ്ങളില്‍ അദ്ദേഹത്തിനു താത്പര്യം വന്നു.
കൊള്ളസംഘം തലയ്ക്കടിച്ചു, സെയില്‍സ്മാന്‍ ശാസ്ത്രജ്ഞനായി!


സാവന്ത് സിന്‍ഡ്രോം എന്ന അവസ്ഥയായിരുന്നുവത്രേ ഇത്. കണക്കിലും ഊര്‍ജതന്ത്രത്തിലും ആരെയും വിസ്മയിപ്പിക്കുന്ന സാമര്‍ഥ്യം ജേസന്‍ പ്രകടിപ്പിച്ചു. പുറമെ സംഗീതത്തില്‍ പുത്തന്‍ താളവും ശ്രുതിയും ഈണമിട്ടു.

ലോകത്തില്‍ സാവന്ത് സിന്‍ഡ്രോമുള്ള 40 വ്യക്തികളില്‍ ഒരാളാണ് ജേസന്‍. സാധാരണ രീതിയില്‍ ബുദ്ധിസാമര്‍ഥ്യമുള്ളവര്‍ക്ക് തലച്ചോറില്‍ സംഭവിക്കുന്ന ക്ഷതം മൂലം ഉയര്‍ന്ന ഐക്യു ഉണ്ടാകുന്ന അവസ്ഥയാണ് സാവന്ത് സിന്‍ഡ്രോം. അപകടത്തിനു ശേഷം ബോധം വീണ ജേസന്‍ വീട്ടിലെ പൈപ്പില്‍ നിന്നും പുറത്തേക്കൊഴുകുന്ന ജലത്തിന്റെ ഗതിയെ നിരീക്ഷിക്കാന്‍ തുടങ്ങി. ഗണിതശാസ്ത്രവും ഫിസിക്‌സും പഠിക്കുന്നതിനു മണിക്കൂറുകള്‍ ചെലവഴിച്ചു. ചിത്രരചനയില്‍ കഴിവില്ലാതിരുന്ന ഇദ്ദേഹം സങ്കീര്‍ണമായ ജ്യാമിതീയ ചിത്രങ്ങള്‍ ഉള്‍ക്കാഴ്ചയോടെ വരച്ചു ആളുകളെ അത്ഭുതപ്പെടുത്തി. രോഗം സമ്മാനിച്ച പുതിയ ജീവിതത്തെ കുറിച്ച് 'സ്ട്രക്ക് ബൈ ജീനിയസ്: ഹൗ എ ബ്രെയിന്‍ ഇഞ്ച്വറി മെയ്ഡ് മീ എ മാത്തമറ്റിക്കല്‍ മാര്‍വല്‍' എന്ന പുസ്തകം എഴുതുകയും ചെയ്തു.

കൊള്ളസംഘം തലയ്ക്കടിച്ചു, സെയില്‍സ്മാന്‍ ശാസ്ത്രജ്ഞനായി!
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Jason Padgett, Attack, Washington, World, Scientist, Brain Injury That Turned Jason Padgett Into Math Genius Suggests Dormant Skills May Be Common.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia