വാഷിങ്ടണ്‍:(www.kvartha.com 14.12.2015) രാവിലെ പതിവ് പോലൊരു കാപ്പി കിട്ടിയില്ലെങ്കില്‍ ഒരു ഉന്മേഷമില്ലെന്നു പറയുന്നവരാണ് മലയാളി. ഇതു തന്നെ ശരിവയ്ക്കുകയാണ് ശാസ്ത്ര ലോകവും. പതിവ് കാപ്പി കുടിച്ചില്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുമെന്നാണ് അമേ
രിക്കന്‍ ശാസ്ത്രജ്ഞന്‍ പറയുന്നത്. തലച്ചോറും മറ്റു ശരീരഭാഗങ്ങളും തമ്മിലുളള ബന്ധത്തെ ഇത് ബാധിക്കുമെന്നാണ് കണ്ടെത്തല്‍.
റസല്‍ പോള്‍ട്രാക് ശാസ്ത്രജ്ഞന്‍ അദ്ദേഹത്തിന്റെ തന്നെ തലച്ചോറിന്റെ എംആര്‍ഐ സ്‌കാന്‍ എടുത്തു 18 മാസമായി നടത്തിവരുന്ന പഠനത്തില്‍ നിന്നാണ് പുതിയ നിഗമനത്തിലെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 10 മിനിറ്റ് ഇടവിട്ടുളള തലച്ചോറിന്റെ എംആര്‍ഐ പോള്‍ട്രാക് എടുത്തു സൂക്ഷിച്ചു. ചൊവ്വാഴ്ചകളില്‍ അദ്ദേഹം ആഹാരമില്ലാതെ ജീവിക്കുകയും രക്തം ദാനം ചെയ്യുകും ചെയ്തു.
ഇതൊക്കെ തലച്ചോറും ശരീരഭാഗങ്ങളും തമ്മിലുളള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നു നോക്കി. അതുപോലെ എന്തെങ്കിലും ജീന്‍ വ്യതിയാനം അനുഭവപ്പെടുന്നുണ്ടോയെന്നും നിരീക്ഷിച്ചു. ഇതില്‍ നിന്നാണ് കാപ്പിയുടെ അളവ് കുറയ്ക്കും തോറും തലച്ചോര്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നു പോള്‍ട്രാക് നിര്‍ണയിച്ചത്. ചൊവ്വാഴ്ചകളില്‍ കാപ്പി കുടിക്കുന്നതിന് മുന്‍പ് അദ്ദേഹം എംആര്‍ഐ എടുത്തു സൂക്ഷിക്കുകയും, ഇതിനെ കാപ്പി കുടിച്ച ശേഷമുളള തലച്ചോറുമായി ബന്ധപ്പെടുത്തിയായിരുന്നു പഠനം. കാപ്പി കുടിച്ച ശേഷം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നു അദ്ദേഹം കണ്ടെത്തി.
നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
SUMMARY: Skipping your morning cup of coffee may cause changes in your brain connections, according to a researcher in US who studied MRI scans of his own brain taken over a period of 18 months. Every Tuesday and Thursday morning for a year and a half, Russell Poldrack, a psychologist at Stanford University in US, took MRI scans of his brain for 10 minutes.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.