സുരക്ഷാ ഭടന്മാരെ നോക്കുകുത്തികളാക്കി വിമാനത്തില്‍ നിന്ന് 270 കോടിയുടെ രത്നക്കവര്‍ച്ച
Feb 20, 2013, 12:59 IST
ബ്രസ്സല്‍സ്: സുരക്ഷാ ഭടന്മാരെയും കമാന്‍ഡോകളെയും നോക്കുകുത്തിയാക്കി ബ്രസ്സല്‍സില്‍ 270 കോടിരൂപ വിലമതിക്കുന്ന രത്നങ്ങള്‍ കവര്‍ച ചെയ്തു. ബ്രസ്സല്‍സ് വിമാനത്താവളത്തിലാണ് കമാന്‍ഡോകളെ പോലും വെല്ലുന്ന തരത്തില്‍ ഒരുകാറിലും വാനിലുമായെത്തിയ സംഘം രത്നം കൊള്ളയടിച്ചത്.
ബ്രസ്സല്‍സില്‍ നിന്നും സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോവുകയായിരുന്ന എല്‍.എക്സ്. 789 ഹെല്‍വെറ്റിക് വിമാനത്തിലാണ് കവര്‍ച്ച അരങ്ങേറിയത്. വിമാനത്തില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ചിരുന്ന രത്നം വിമാനം പുറപ്പെടാന്‍ നിമിഷങ്ങള്‍ക്കകം കവര്‍ച്ചക്കാര്‍ വിമാനത്താവളത്തിന്റെ സുരക്ഷാമതില്‍ ഇടിച്ചിട്ട് പോലീസ് വാഹനത്തിലേതുപോലെ നീലലൈറ്റും, പോലീസ് യൂനിഫോമും ധരിച്ചാണ് എത്തിയത്. വെറും അഞ്ച് മിനിറ്റിനുള്ളില്‍ കാര്യം സാധിച്ച് കവര്‍ച്ചക്കാര്‍ മടങ്ങി. സുരക്ഷാ ഭടന്മാര്ക്കും പോലീസിനും നേരെ തോക്ക്ചൂണ്ടിയ ശേഷം 50 മില്ല്യന്‍ ഡോളര്‍(270 കോടി രൂപ) വിലമതിക്കുന്ന 120 പാക്കറ്റുകള്‍ അടങ്ങിയ കാര്‍ഗോയാണ് കവര്‍ച്ച ചെയ്തത്. ഓട്ടോമാറ്റിക് ഗണ്ണുകളുമായി എത്തിയ എട്ടംഗ സംഘത്തിന്റെ കവര്‍ച്ച ബോളിവുഡ് സിനിമകളെപോലും വെല്ലുന്ന തരത്തിലായിരുന്നു. വിമാനത്തിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്ക് സംഭവമൊന്നും അറിഞ്ഞതേയില്ല.
സമീപകാലത്ത് നടന്ന ഏറ്റവും വലിയ രത്ന കവര്‍ച്ചയാണ് ബ്രസ്സല്‍സില്‍ അരങ്ങേറിയത്. എല്ലാ പരിശോധനയും കഴിഞ്ഞ് വിമാനം പുറപ്പെടാന്‍ 18 മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് മതില് തകര്‍ത്ത് വാഹനത്തിലെത്തിയ സംഘം അതിവിദഗ്ധമായി കവര്‍ച്ച നടത്തിയത്.
വിമാനത്താവളത്തിനുള്ളില്‍ തന്നെയുള്ളവരാണ് കവര്‍ച്ചയ്ക്ക് വിവരം നല്‍കിയതെന്നാണ് സൂചന. ജീവനക്കാരെ ചോദ്യംചെയ്തുവെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല. കവര്‍ച്ചക്കാരെ പോലീസ് പിന്തുടര്ന്നെങ്കിലും അല്പ ദൂരത്ത് നിന്നും ഒരു കത്തിക്കരിഞ്ഞ വാന്‍ മാത്രമേ കണ്ടെത്താനായുള്ളൂ. കവര്‍ച്ചക്കാരുടെ ആസൂത്രണമികവ് കണ്ട് കമാന്‍ഡോകളും അതിശയത്തിലാണ്.

Keywords : Airport, Robbery, World, Brussels, Diamond, Car, Van, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.