Pele | പെലെയുടെ ആരോഗ്യനിലയില്‍ ആശങ്ക; കീമോതെറപിയോട് പ്രതികരിക്കുന്നില്ലെന്ന് റിപോര്‍ട്

 



സാവോ പോളോ: (www.kvartha.com) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനിലയില്‍ ആശങ്ക. കാന്‍സര്‍ ചികിത്സയിലുള്ള പെലെ കീമോതെറപിയോട് പ്രതികരിക്കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ റിപോര്‍ടുകള്‍.

പെലെയുടെ കീമോതെറപി വേണ്ടെന്ന് വച്ചതായും താരം ഇപ്പോള്‍ പാലിയേറ്റിവ് കെയറിലാണെന്നും ഒരു ബ്രസീല്‍ മാധ്യമം റിപോര്‍ട് ചെയ്തിട്ടുണ്ട്. മെഡികല്‍ റിപോര്‍ടുകള്‍ പ്രകാരം നവംബര്‍ 29 നാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Pele | പെലെയുടെ ആരോഗ്യനിലയില്‍ ആശങ്ക; കീമോതെറപിയോട് പ്രതികരിക്കുന്നില്ലെന്ന് റിപോര്‍ട്


ആരോഗ്യ നില പരിശോധിക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെലെയ്ക്ക് കരളില്‍ അണുബാധയേറ്റതായി കണ്ടെത്തിയത്. പെലെയുടെ വന്‍കുടലിലെ ട്യൂമര്‍ 2021 ല്‍ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥിരമായി പെലെ ആശുപത്രിയില്‍ പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു.

പെലെയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. ഹൃദയ സംബന്ധമായ അസുഖങ്ങളും പെലെയെ അലട്ടുന്നുണ്ട്.

Keywords:  News,World,international,Football,Football Player,Health,Health & Fitness,Top-Headlines,Trending, Brazilian football icon Pele not responding to chemotherapy, moved to end-of-life care: Reports
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia